കൊച്ചി ∙ തുടർച്ചയായ നാലാം വർഷവും കലാകിരീടം ചൂടി എറണാകുളം ഉപജില്ല (1010 പോയിന്റ്). ആദ്യ ദിനം മുതൽ പോയിന്റ് നിലയിൽ എറണാകുളത്തിന്റെ കുതിപ്പായിരുന്നു.
ആലുവ ഇത്തവണയും രണ്ടാംസ്ഥാനം നേടി (933 പോയിന്റ്). പറവൂർ, മട്ടാഞ്ചേരി, മൂവാറ്റുപുഴ ഉപജില്ലകളാണ് 3 മുതൽ 5 വരെ സ്ഥാനങ്ങളിൽ. സ്കൂളുകളിൽ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസും ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസും തുല്യ പോയിന്റുകളോടെ (296) മുന്നിലാണ്.
വിധികർത്താവിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എച്ച്എസ് വിഭാഗം ബാൻഡ് മേളം മാറ്റിയതിനാൽ, ഈ മത്സരം കഴിയുന്നതോടെ പോയിന്റ് നിലയിൽ മാറ്റമുണ്ടാകും. സ്കൂൾതല ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്, എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്എസ്എസ്, ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്എസ്എസ് എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ. സമാപന സമ്മേളനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു.
എഡി വിഎച്ച്എസ്ഇ പി.നവീന അധ്യക്ഷയായി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വിജയികൾക്കു ട്രോഫി സമ്മാനിച്ചു.
യുപി വിഭാഗം അറബിക് കലോത്സവത്തിൽ പെരുമ്പാവൂർ, വൈപ്പിൻ, മട്ടാഞ്ചേരി, പറവൂർ, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം ഉപജില്ലകൾ 65 പോയിന്റ് വീതം നേടി ജേതാക്കളായി.
സ്കൂളുകളിൽ ഞാറല്ലൂർ ബത്ലഹം ദയറ എച്ച്എസ് ചാംപ്യൻമാരായി. എച്ച്എസ് വിഭാഗത്തിൽ പെരുമ്പാവൂർ ഉപജില്ലയാണു മുന്നിലെത്തിയത്.
സ്കൂളുകളിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് എച്ച്എസ് ജേതാക്കൾ.
യുപി വിഭാഗം സംസ്കൃതോത്സവത്തിൽ ആലുവ, അങ്കമാലി ഉപജില്ലകൾ 88 പോയിന്റുമായി കിരീടം പങ്കിട്ടു. സ്കൂളുകളിൽ മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം മുന്നിലെത്തി.
എച്ച്എസ് വിഭാഗത്തിൽ ആലുവ (93) ചാംപ്യന്മാരായി. സ്കൂളുകളിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസാണ് മുന്നിലെത്തിയത്. സമാപന ദിവസം തന്നെ സംഘാടകർ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

