പിറവം∙ നഗരസഭാ പരിധിയിൽ കേബിൾ ഇടുന്നതിനു റോഡ് കുഴിക്കുന്നതു മൂലമുള്ള ദുരിതം തുടരുന്നു. കെഎസ്ഇബിക്കു വേണ്ടിയും സ്വകാര്യ കമ്പനിക്കു വേണ്ടിയും കേബിൾ ഇടുന്നതിനാണു പ്രധാന റോഡുകൾ കുഴിക്കുന്നത്.
രാത്രി അശ്രദ്ധമായി കുഴിക്കുന്നതു മൂലം ശുദ്ധജല വിതരണ പൈപ്പുകൾ തകരുന്നതാണു പ്രതിസന്ധിക്കിടയാക്കുന്നത്. കുഴിക്കുന്ന ഭാഗം നികത്താൻ വൈകുന്നതിനാൽ വാഹനങ്ങൾ രാത്രി കുഴിയിൽ വീണും അപകടം ഉണ്ടാകുന്നുണ്ട്.കരക്കോട് കാരാമേൽ– ഇൗന്തുകാട്ടിൽപടി റോഡ് കേബിളിനു വേണ്ടി കുഴിച്ചു പൈപ്പ് തകർന്നതോടെ ഇതുവഴി യാത്ര ബുദ്ധിമുട്ടിലായി.
കക്കാട് പദ്ധതിയിൽ നിന്നു നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമായി 3 വിതരണ പൈപ്പുകളാണു റോഡിനടിയിലൂടെ കടന്നു പോകുന്നത്.
ഇതിൽ ഒരു പൈപ്പാണു രാത്രി തകർന്നത്. ഉഗ്രശക്തിയിൽ വെള്ളം കവിഞ്ഞ് സമീപത്തെ വീടിന്റെ മുറ്റത്തു ചെളിയും മണ്ണും നിറഞ്ഞു.
ടൈലുകളും ഇളകി. പിന്നീട് അഗ്നിരക്ഷാ സേനയാണു റോഡും വീടിന്റെ പരിസരവും കഴുകി ചെളി നീക്കിയത്. സ്കൂൾ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ഗതാഗത തടസ്സത്തിനും ഇപ്പോഴത്തെ അവസ്ഥ ഇടയാക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

