ചെല്ലാനം ∙ ടെട്രാപോഡ് കടൽഭിത്തി നിർമാണവുമായി ബന്ധപ്പെട്ടു ചെല്ലാനം ഫിഷിങ് ഹാർബർ മുതൽ പുത്തൻതോട് റീത്താലയം വരെ ഒരുക്കിയ കടലോര റോഡ് നിലനിർത്തണമെന്ന ആവശ്യമുയരുന്നു. കടൽ ഭിത്തി നിർമാണത്തിനുള്ള വസ്തുക്കൾ കൊണ്ടുപോകുന്നതിനും മറ്റുമാണ് തീരത്തോട് ചേർന്നു 7.36 കിലോ മീറ്റർ റോഡ് ഒരുക്കിയത്. ജനുവരിയിൽ കടൽഭിത്തി നിർമാണം അവസാനിച്ചു. പിന്നീട് ഈ റോഡ് ആരും ഉപയോഗിക്കാതായി.
റോഡ് ടാർ ചെയ്തു നിലനിർത്തിയാൽ ഭാവിയിലെ കടൽഭിത്തി അറ്റകുറ്റപ്പണിക്കു വസ്തുക്കൾ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും.
മാത്രമല്ല, തീരദേശവാസികൾക്ക് പുതിയ യാത്ര മാർഗവും രൂപപ്പെടും.
ഇതുവഴി, റോഡ് ഇല്ലാത്തതിന്റെ പേരിൽ പ്രദേശവാസികൾക്ക് ബാങ്ക് ലോണുകൾ നിഷേധിക്കുന്ന സ്ഥിതിയും തീരപരിപാലന നിയമത്തിലെ 50 മീറ്റർ ദൂരപരിധി എന്ന കടമ്പയും ഇല്ലാതാകും. ടൂറിസം മേഖലയ്ക്കും ഇത് ഗുണകരമാകുമെന്നും പറയുന്നു.
റോഡ് ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നു ആവശ്യപ്പെട്ടു ചെല്ലാനം കാർഷിക – ടൂറിസം വികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും മന്ത്രി പി.രാജീവിനും നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. റോഡ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ടു നവംബർ ഒന്നിന് വൈകിട്ട് 4നു സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനകീയ ചർച്ച സമ്മേളനവും റോഡിനായുള്ള ആക്ഷൻ കൗൺസിൽ രൂപീകരണവും നടത്തും. ഫാ.
വർഗീസ് ചെറുതീയിൽ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് കെ.എക്സ്.ജൂലപ്പൻ അധ്യക്ഷത വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

