ചോറ്റാനിക്കര ∙ മൂകാംബിക സരസ്വതീ സാന്നിധ്യത്താൽ സമ്പന്നമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പൂജവയ്പ് നടന്നു. സരസ്വതീ മണ്ഡപത്തിൽ ക്ഷേത്രമാതൃകയിൽ ഒരുക്കിയ മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിനു മുൻപിൽ ദീപം തെളിച്ചു പാഠപുസ്തകങ്ങളും ഗ്രന്ഥക്കെട്ടുകളും വീണ, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളും പൂജയ്ക്കു വച്ചു.
പുസ്തകങ്ങളും വാദ്യോപകരണങ്ങളും ദേവിക്കു മുൻപിൽ സമർപ്പിച്ചു ദീപാരാധനയ്ക്കു ശേഷം മേൽശാന്തി സി.എൽ. സതീഷ് നമ്പൂതിരി സരസ്വതീപൂജയോടെ പൂജവയ്പ് കർമങ്ങൾക്കു തുടക്കംകുറിച്ചു.
രാവിലെയും ഉച്ചയ്ക്കും രാത്രിയും ഉൾപ്പെടെ 5 പൂജകൾക്കു ശേഷം വിജയദശമി ദിവസമായ ഒക്ടോബർ 2 നു രാവിലെ പന്തീരടി പൂജയ്ക്കു ശേഷം 8നു പൂജയെടുക്കും. ശേഷം വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും.
പ്രത്യേകം സജ്ജീകരിച്ച മണ്ഡപത്തിൽ മേൽശാന്തിമാരും വൈദിക ബ്രാഹ്മണരും കുരുന്നുകൾക്കു ഹരിശ്രീ കുറിക്കും.
ദുർഗാഷ്ടമി ദിവസമായ ഇന്നു രാവിലെ 9നു നടൻ ജയറാമിന്റെ പ്രമാണത്തിൽ നൂറ്റൻപതിലേറെ കലാകാരൻമാർ അണിനിരക്കുന്ന പവിഴമല്ലിത്തറ മേളത്തോടെ ശീവേലി നടക്കും. 3 മുതൽ 3 വേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

