അരൂർ ∙ഒരു കിലോ മീറ്ററിലേറെ നീളമുള്ള പെരുമ്പളം പാലത്തിന്റെ നിർമാണ ജോലികൾ അതിവേഗം പൂർത്തിയാകുന്നു. ഇനി ഇരു കരകളിലെയും അപ്രോച്ച് റോഡുകളുടെ നിർമാണം മാത്രമാണുള്ളത്.
ഇതിൽ അരൂക്കുറ്റി കരയിൽ മെറ്റൽ വിരിക്കുന്ന പണികൾ തുടങ്ങി. പെരുമ്പളം കരയിൽ പാലം വന്നു ചേരുന്ന ഭാഗം മുതൽ അപ്രോച്ച് റോഡ് ചതുപ്പു പ്രദേശമായതിനാൽ ജിയോ പൈലിങ്ങിന് അയ്യായിരത്തിലേറെ തെങ്ങുകൾ എത്തിച്ച് ഭൂമിയിൽ താഴ്ത്തിയാണ് തറ ഉറപ്പിക്കുന്നത്.
ഇതിനു തമിഴ്നാട്ടിൽ നിന്നാണ് തെങ്ങുകൾ കൊണ്ടുവരുന്നത്. ഇനിയും ഒട്ടേറെ തെങ്ങുകൾ ഇതിനു വേണ്ടി വരുമെന്ന് കരാർ കമ്പനിയധികൃതർ പറയുന്നത്.
പാലത്തിൽ പെയിന്റിങ്ങിന്റെ ഭാഗമായുളള പണികൾ തുടങ്ങി. 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം 1157 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ട്.
2 വരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്.
ബോസ്ട്രിങ് ആർച്ച് മാതൃകയിൽ നിർമിച്ച പാലം ഡിസംബറിൽ നാടിന് തുറന്നു നൽകും. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ജനനിബിഡമായ തുരുത്തിലാണ് ഈ മനോഹരമായ പാലം യാഥാർഥ്യമാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]