അരൂർ∙ഒറ്റപ്പെടലിന്റെയും മാനസിക വിഭ്രാന്തിയുടെയും കൊടിയ ദാരിദ്ര്യത്തിന്റെയും ദുരിതകാലങ്ങൾക്ക് വിട പറഞ്ഞ് ഷീല പീസ് വാലി ഫൗണ്ടേഷന്റെ തണലിലേക്ക് യാത്രയായി.
എഴുപുന്നയിൽ ഭർത്താവ് മരിച്ചതറിയാതെ അഴുകിയ മൃതദേഹത്തോടൊപ്പം രണ്ടുദിവസം കഴിഞ്ഞ മാനസിക വിഭ്രാന്തിയുള്ള വയോധികയെ കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ഏറ്റെടുത്തു.
എഴുപുന്ന പഞ്ചായത്തിൽ 12–ാം വാർഡിൽ തെരോത്ത് വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ഷീലയ്ക്കാണ് പീസ് വാലി തണലായത്. അതിദരിദ്ര വിഭാഗത്തിൽ പെട്ട
ഇവർക്ക് മക്കളില്ല. തകർന്നു വീഴാറായ കുടിലിലാണു കഴിഞ്ഞിരുന്നത്.
ദുർഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് ഗോപി മരിച്ച വിവരം പരിസരവാസികൾ അറിയുന്നത്.
പ്രദേശത്തെ ഐസിഡിഎസ് സൂപ്പർവൈസർ ആണ് വയോധികയുടെ ദയനീയത പീസ് വാലിയെ അറിയിച്ചത്. പീസ് വാലിക്ക് കീഴിലെ നിർഭയ കേന്ദ്രത്തിലാണ് ഷീലയെ പ്രവേശിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ്, അംഗങ്ങളായ ലത അനിൽ, സി.എസ്.അഖിൽ , ഐസിഡിഎസ് സൂപ്പർവൈസർ അനു, പി.കെ.ബിനിത എന്നിവരുടെ സാന്നിധ്യത്തിലാണു പീസ് വാലി ഭാരവാഹികളായ അബ്ദുൽ ഷുക്കൂർ, വി.എ. ഷംസുദ്ദീൻ, കെ.എം.ഫാറൂഖ് എന്നിവർ എഴുപുന്നയിൽ എത്തി ഷീലയെ ഏറ്റെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]