കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് അടച്ചിടും:
അറ്റകുറ്റപ്പണികൾക്കായി മുളന്തുരുത്തി– പിറവം റോഡ് റെയിൽവേ സ്റ്റേഷനിടയിലെ കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് ഇന്നു മുതൽ രണ്ടു വരെ മൂന്നു ദിവസത്തേക്ക് അടച്ചിട്ടും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് നിയന്ത്രണം.
വാഹനങ്ങൾ മുളന്തുരുത്തിക്കും കാഞ്ഞിരമറ്റത്തിനും ഇടയിലുള്ള ആമ്പല്ലൂർ ഗേറ്റ് വഴി കടന്നുപോകണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
റേഷൻ കട ലൈസൻസി: അപേക്ഷിക്കാം
ജില്ലയിലെ 20 റേഷൻ കടകളിൽ പുതുതായി ലൈസൻസികളെ നിയമിക്കുന്നു. പട്ടികജാതി, പട്ടികവർഗ ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാം.
കണയന്നൂർ (9), ആലുവ (5), കുന്നത്തുനാട് (2), കൊച്ചി (4), കോതമംഗലം (1) എന്നീ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒക്ടോബർ 23 വൈകിട്ട് മൂന്ന് വരെ തപാൽ മുഖേനയോ എറണാകുളം ജില്ലാ സപ്ലൈ ഓഫിസിൽ നേരിട്ടെത്തിയോ അപേക്ഷ നൽകാം.
അപേക്ഷ ഫോം ജില്ലാ സപ്ലൈ ഓഫിസിലും സിറ്റി റേഷനിങ് ഓഫിസിലും സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റിലും (civilsupplieskerala.gov.in) ലഭ്യമാണ്.
ലാപ്ടോപ്പിനായി അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് ഈ അധ്യയന വർഷത്തെ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫിസിൽ ലഭ്യമാണ്. 0484-2800581.
അധ്യാപക ഒഴിവ്
പൂതൃക്ക ഗവ.
ഹയർ സെക്കൻഡറി കോലഞ്ചേരി ∙ പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപി, യുപി വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 3ന് ഉച്ചയ്ക്ക് 2ന്.
ചിന്മയ സംസ്കൃത ഗവേഷണ കേന്ദ്രം
പിറവം ∙എംഎസ്സി യോഗിക് സയൻസ് അധ്യാപക ഒഴിവ്. അപേക്ഷ ഒക്ടോബർ 7 വരെ നൽകാം.
9495820669.
ലേലം 7ന്
കൂത്താട്ടുകുളം∙ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പഴയ 3 കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള ലേലം ഒക്ടോബർ 7ന് രാവിലെ 11ന് നടത്തും.
04852 252133.
താറാവ് കുഞ്ഞ് വിതരണം
പെരുമ്പാവൂർ ∙ വളയൻചിറങ്ങര മൃഗാശുപത്രിയിൽ 50 ദിവസം പ്രായമുള്ള താറാവ് കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 3ന് രാവിലെ 9.30ന് വിതരണം ചെയ്യും. 9947635658.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

