കളമശ്ശേരി ∙ യുവ കഥാകൃത്തും കൊച്ചി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസിലെ ജീവനക്കാരിയുമായ റാണി നാരായണൻ എഴുതിയ ‘ഗുലാൻ പെരിശ്’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിൽ നടന്ന ‘കളമശ്ശേരിയുടെ സാംസ്കാരിക പെരുമ’ എന്ന പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് എഴുത്തുകാരി ഗ്രേസി ടീച്ചർക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു.
എഴുത്തുകാരായ സേതു, സുഭാഷ് ചന്ദ്രൻ, പ്രഫസർ തോമസ് മാത്യു എന്നിവർ സംബന്ധിച്ച ചടങ്ങിൽ, എഴുത്തുകാരൻ വിനോദ് കൃഷ്ണ പുസ്തകത്തെ പരിചയപ്പെടുത്തി. ലോഗോസ് ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]