കൊച്ചി ∙ ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കും. സെപ്റ്റംബർ 2 മുതൽ 4 വരെ രാത്രി 10.45 വരെ സർവീസ് ഉണ്ടാകും.
ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും അവസാന സർവീസ് 10.45 ന് ആയിരിക്കും. ഇക്കാലയളവിൽ തിരക്കുള്ള സമയങ്ങളിൽ ആറ് സർവീസുകൾ അധികമായി നടത്തും.
വാട്ടർ മെട്രോ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും.
10 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസ് നടത്തും. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് സെപ്റ്റംബർ 2 മുതൽ 7 വരെ രാത്രി 9 മണി വരെ സർവീസ് ഉണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]