ആലുവ∙ ഓലക്കുടയും മുത്തുകൾ പതിച്ച കിരീടവും ചൂടി എത്തിയ മാവേലി മന്നന്റെ സാന്നിധ്യത്തിൽ വാശിയേറിയ വടംവലി, പൂക്കളമിടൽ, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ, കലാപരിപാടികൾ…രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദേശികളായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി അധികൃതർ ഒരുക്കിയത് ‘ആഗോള ഓണാഘോഷം’. വേദന മറന്ന്, കയ്യടിച്ച്, അവർ പച്ചമലയാളത്തിൽ വിളിച്ചു പറഞ്ഞു: ‘എല്ലാവർക്കും ഓണാശംസകൾ.’
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വിദേശികൾക്ക് ഓണസദ്യ വിളമ്പിയതും അദ്ദേഹം തന്നെ. 72 രാജ്യങ്ങളിൽ നിന്ന് ആളുകൾ രാജഗിരിയിൽ ചികിത്സയ്ക്ക് എത്തുന്നുണ്ട്.
ഇതിൽ 15 രാജ്യങ്ങളിൽ നിന്നുള്ളവർ ആഘോഷത്തിൽ പങ്കെടുത്തു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, അസോഷ്യേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ.
ജേക്കബ് വർഗീസ്, മാലദ്വീപിൽ നിന്നുള്ള അലി ഉസം, ഒമാൻ സ്വദേശി അബ്ദുല്ല സെയ്ഫ് സലിം അൽ ഖാസിമി, മൾഡോവയിൽ നിന്ന് എത്തിയ വിർലാൻ എലേന എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]