കൊച്ചി∙ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ രൂപം നൽകിയ പദ്ധതിക്കു പിഡബ്ല്യുഡിയുടെയും കേരള റോഡ് സേഫ്റ്റി കമ്മിഷന്റെയും ഭരണാനുമതി കാത്തിരിക്കുകയാണെന്നു സിറ്റി ട്രാഫിക് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മന്ത്രിയുടെ അനുമതിയോടെ പദ്ധതി അംഗീകരിച്ച് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പിഡബ്ല്യുഡിയുടെ പരിഗണനയ്ക്കു വിട്ടതാണെന്നും അറിയിച്ചു.
വൈറ്റിലയിലെ വാഹനനിര സഹോദരൻ അയ്യപ്പൻ റോഡിലും തൃപ്പൂണിത്തുറ റോഡിലും പലപ്പോഴും ഒരു കിലോമീറ്ററിലേറെ നീളും. 6 പ്രധാന റോഡുകളിലേക്കുള്ള വാഹനങ്ങൾ ഈ ജംക്ഷനിലൂടെയാണു കടന്നു പോകുന്നത്. കുരുക്കിനു പരിഹാരമായി കൊച്ചി സിറ്റി പൊലീസ് തയാറാക്കിയ പുതിയ ട്രാഫിക് ഫ്ലോ പാറ്റേൺ ഗതാഗതമന്ത്രി നേരിട്ടെത്തി അവലോകനം ചെയ്തു. ചില ഭേദഗതികൾക്കു വിധേയമായി എൻഎച്ച്എഐ, എൻഎച്ച് സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ, കെഎംആർഎൽ എന്നിവർ എൻഒസി നൽകിയെന്നും അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട
ഹർജിയിലാണു കൊച്ചി സിറ്റി ട്രാഫിക് (ഈസ്റ്റ്) എസിപി റിപ്പോർട്ട് കോടതിയിൽ നൽകിയത്.
ഇടപ്പള്ളിയിൽ കുരുക്കേറി
ഇടപ്പള്ളി ജംക്ഷനിൽ മോട്ടർ വാഹന വകുപ്പ് കൊണ്ടുവന്ന ഗതാഗത പരിഷ്കാരം കുരുക്ക് വർധിപ്പിച്ചുവെന്നും എൻഎച്ച്– 66ൽ ഉൾപ്പെടെ വാഹന നിര കൂടാൻ കാരണമായെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ആലുവ ഭാഗത്തു നിന്നുള്ള ചെറു വാഹനങ്ങൾക്കായി ഇടപ്പള്ളി മേൽപാലത്തിനു താഴെ ഇപ്പോൾ യു ടേൺ സൗകര്യം ഒരുക്കിയിട്ടുള്ളതു കുരുക്ക് അൽപം കുറച്ചിട്ടുണ്ട്.ബൈപാസിൽ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൂർത്തിയായതോടെ ഇടപ്പള്ളിയിലേക്കു വാഹനങ്ങൾ വേഗത്തിലെത്തുന്നതും ജംക്ഷനിലെ കുരുക്ക് കൂടാൻ കാരണമാണ്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് ഏറെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]