കാക്കനാട്∙ ഓണത്തിനു കലക്ടറേറ്റിൽ തിരുവാതിര കളിക്കാമെന്നു സഹപ്രവർത്തകരോട് ഏറ്റ കലക്ടർ ജി. പ്രിയങ്ക, പക്ഷേ റിഹേഴ്സലിനു വരില്ലെന്നു പറഞ്ഞപ്പോൾ മറ്റു കളിക്കാർക്ക് ആശങ്ക.
തിരുവാതിരയുടെ ചുവടുകൾ എങ്ങനെ ചിട്ടപ്പെടുത്തും? ബെംഗളൂരുവിലെ കോളജ് കാലം കഴിഞ്ഞുള്ള ഇടവേളയിൽ ഭരതനാട്യം അഭ്യസിച്ച ജി. പ്രിയങ്ക ഇന്നലെ അതിശയിപ്പിക്കുന്ന ചുവടുകളുമായി അരങ്ങിലെത്തി ജീവനക്കാരെ അമ്പരപ്പിച്ചു.
കലക്ടറേറ്റിലെ 9 സഹപ്രവർത്തകർക്കൊപ്പമാണു പ്രിയങ്ക തിരുവാതിരക്കളിയുമായി അരങ്ങുണർത്തിയത്.
2012ൽ ബെംഗളൂരുവിലെ എം.എസ്. രാമയ്യ കോളജിൽ പഠനം കഴിഞ്ഞ ഇടവേളയിലാണു ഭരതനാട്യത്തോടു മോഹം തോന്നി പഠിക്കാൻ പോയത്.
പിന്നീടു സിവിൽ സർവീസ് പരിശീലനത്തിലേക്കു തിരിഞ്ഞപ്പോൾ നൃത്തച്ചുവടുകൾ മനസ്സിൽ മായാതെ സൂക്ഷിച്ചു.
ഐഎഎസും കേരള കേഡറും നേടി തിരുവനന്തപുരത്തെത്തിയ 2022ൽ ഐഎഎസ് അസോസിയേഷൻ വാർഷികത്തിൽ പ്രിയങ്ക നൃത്തം അവതരിപ്പിച്ചു കയ്യടി നേടിയിരുന്നു. ഇന്നലത്തെ തിരുവാതിരക്കളിയുടെ റിഹേഴ്സലിന്റെ വിഡിയോ മറ്റു ടീം അംഗങ്ങളിൽനിന്നു വാങ്ങിയാണു കലക്ടർ ചുവടുകൾ മനസ്സിലാക്കിയത്.
കഴിഞ്ഞ ദിവസം 10 മിനിറ്റ് റിഹേഴ്സൽ കാണാനും പ്രിയങ്കയെത്തി. മലയാളി മങ്കയുടെ വേഷമണിഞ്ഞാണു പ്രിയങ്ക ഇന്നലെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]