മൂവാറ്റുപുഴ∙ പെറ്റി കേസ് പിഴ തട്ടിപ്പിൽ സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി.
വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശാന്തി കൃഷ്ണന്റെ മാറാടിയിലുള്ള വീട്ടിലാണു ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
പെറ്റി കേസ് പിഴ തട്ടിപ്പുമായി ബന്ധപ്പെട്ട വിലപ്പെട്ട
രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ ശാന്തി കൃഷ്ണൻ മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ചുമതലയിൽ ജോലി ചെയ്തിരുന്നപ്പോൾ ഗതാഗത നിയമ ലംഘനത്തിന് പിഴയായി അടപ്പിച്ച തുകയിൽ നിന്ന് 16,76, 650 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പിഴ തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തെന്നാണു പൊലീസ് പറയുന്നത്. എന്നാൽ സഹപ്രവർത്തകരായ ഉദ്യോഗസ്ഥർക്കെതിരെ ശാന്തി കൃഷ്ണൻ മൊഴി നൽകിയതോടെ അവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്. തഹസിൽദാർ, പഞ്ചായത്ത് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് റെയ്ഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]