
കോതമംഗലം∙ കൊച്ചി–ധനുഷ്കോടി ദേശീയപാത നിർമാണത്തിന്റെ മെല്ലെപ്പോക്ക് യാത്രാദുരിതം വർധിപ്പിക്കുന്നു. മഴക്കാലമായതോടെ നേര്യമംഗലം വില്ലാഞ്ചിറയിൽ അപകടഭീഷണിയിലാണു യാത്ര. നേര്യമംഗലം മുതൽ തലക്കോട് പുത്തൻകുരിശ് വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയാണ്.
വനമേഖലയോടു ചേർന്ന പ്രവൃത്തികൾ തോന്നുംവിധമാണെന്നും നിരീക്ഷണത്തിന് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നും പരാതിയുണ്ട്. ഇടുക്കി ജംക്ഷനു സമീപം വില്ലാഞ്ചിറയിൽ റോഡിനു മുകളിലും താഴെയും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. റോഡരികിൽ വനത്തോടു ചേർന്ന മൺതിട്ട
അരിഞ്ഞത് അപകടഭീഷണി വർധിപ്പിച്ചു.
തുടർച്ചയായ മഴയിൽ മണ്ണ് കുതിർന്ന് മണ്ണും കല്ലും മരങ്ങളും ഒലിച്ച് റോഡിലെത്തിയേക്കും. നിലവിലെ റോഡിനു സംരക്ഷണഭിത്തി നിർമിക്കാൻ താഴ്ഭാഗത്തു മണ്ണ് നീക്കിയതു ബലക്ഷയത്തിനു കാരണമായി.
താഴെ മണ്ണിടിച്ചിൽ ഉണ്ടായതോടെ റോഡ് വിണ്ടുകീറി ഇവിടെ ഒറ്റവരി ഗതാഗതമാണ്. കഴിഞ്ഞ ദിവസം മഴയിൽ മുകളിൽ നിന്നു ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായി. 2013ൽ ഉരുൾപൊട്ടലുണ്ടായി റോഡ് ഒലിച്ചുപോയതിനു സമീപമാണു മുൻകരുതലില്ലാതെ നിർമാണം നടത്തുന്നത്. മൂന്നാറിലേക്കും ഇടുക്കിയിലേക്കുമുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടെ തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]