
അരൂർ∙ ‘ഇത് സർക്കാരിന്റെ ഓണ സമ്മാനമാണ്. ഇനി ലൈഫ് മിഷൻ പദ്ധതിയിൽ വീടും കിട്ടും.’ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന അരൂർ, ചേർത്തല മണ്ഡലം പട്ടയമേളയിൽ ജമീലയ്ക്ക് പട്ടയം കൈമാറിക്കൊണ്ട് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഒരായുസ്സിന്റെ കാത്തിരിപ്പ് യാഥാർഥ്യമായതിന്റെ സന്തോഷമായിരുന്നു ജമീലയുടെ മുഖത്ത്.
അറുപത്തിയേഴാം വയസ്സുവരെ സ്വന്തം പേരിൽ ഇത്തിരി ഭൂമിയെന്നത് വിദൂര സ്വപ്നം മാത്രമായി കണ്ടിരുന്ന ജമീല ഇനി മുതൽ നാല് സെന്റ് ഭൂമിയുടെ അവകാശിയാണ്. സർക്കാരിന്റെ ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്’ എന്ന പദ്ധതിയാണ് ജമീലയുടെ ജീവിതത്തെ സ്വപ്ന സാഫല്യത്തിൽ എത്തിച്ചത്.
20 വർഷത്തിലേറെയായി വാടക വീട്ടിലാണു ജമീല താമസിക്കുന്നത്.മൂന്ന് വർഷം മുൻപു ഭർത്താവു മരിച്ചു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും ചെറിയ ജോലികൾ ചെയ്താണു നിത്യവൃത്തി കഴിച്ചിരുന്നത്.
ജമീലയുടെ ബുദ്ധിമുട്ട് നേരിൽ മനസ്സിലാക്കിയ ജനപ്രതിനിധികളാണ് വാടക വീട് എടുത്തു നൽകിയതും പട്ടയ മേളയിൽ ഭൂമി ലഭിക്കാനുള്ള നടപടികൾ ചെയ്തു നൽകിയതും. ഇതോടൊപ്പം അതിദരിദ്രർക്കുള്ള റേഷൻ കാർഡും ജമീലയ്ക്ക് അനുവദിച്ചു.
കടക്കരപ്പള്ളി പഞ്ചായത്തിലെ 13–ാം വാർഡിലാണ് ജമീലയ്ക്ക് ഭൂമി ലഭിച്ചത്. “ഭൂമിക്ക് രേഖ ലഭിച്ചതോടെ സന്തോഷമായി.
ഇനി അതിൽ ഒരു കൂരകെട്ടി താമസിക്കണം, ലൈഫ് മിഷനിൽ വീടിന് അപേക്ഷിക്കണം” പട്ടയം നെഞ്ചോട് ചേർത്ത് ജമീല പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]