
അധ്യാപക ഒഴിവ്: പുളിന്താനം സെന്റ് ജോൺസ് എച്ച്എസ്എസ്
കോതമംഗലം∙ ഹയർ സെക്കൻഡറി ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കണക്ക്, സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഓഗസ്റ്റ് 16നു 10ന്.
ചേലാട് ഗവ. പോളിടെക്നിക്
കോതമംഗലം∙ കെമിസ്ട്രി അസി.
പ്രഫസർ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
0485 2570287. പല്ലാരിമംഗലം ഗവ.
വിഎച്ച്എസ്എസ്
കോതമംഗലം∙ ഹൈസ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഓഗസ്റ്റ് 2നു 10.30ന്.
കളമ്പൂർ ഗവ.എൽപിഎസ്
പിറവം ∙ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്.
കാലടി സർവകലാശാലയിൽ ഡപ്യൂട്ടി ലൈബ്രേറിയൻ നിയമനം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡപ്യൂട്ടി ലൈബ്രേറിയൻ തസ്തികയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കോളജ് ലൈബ്രേറിയൻ/അസിസ്റ്റന്റ് യൂണിവേഴ്സിറ്റി ലൈബ്രേറിയൻ തസ്തികയിൽ 8 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം.
അവസാന തീയതി: ഓഗസ്റ്റ് 11. വിലാസം: റജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി പിഒ, എറണാകുളം, 683574.
www.ssus.ac.in
വെബ്സൈറ്റ് നിർമാണ പരിശീലനം
കാക്കനാട്∙ സ്വന്തമായി വെബ്സൈറ്റ് നിർമിക്കാൻ ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്കൂളിൽ (കലൂർ) 10 ദിവസത്തെ പരിശീലനം 1ന് തുടങ്ങും. 7356754239.
പോളിടെക്നിക് സ്പോട് അഡ്മിഷൻ
കോതമംഗലം∙ നെല്ലിമറ്റം എംബിറ്റ്സ് പോളിടെക്നിക്കിൽ ഡിപ്ലോമ കോഴ്സിനു ലാറ്ററൽ എൻട്രി, റഗുലർ സീറ്റുകളിലേക്കു ഇന്നു മുതൽ ഓഗസ്റ്റ് 1 വരെ രാവിലെ 9 മുതൽ 11 വരെ സ്പോട് അഡ്മിഷൻ നടത്തും.
82818 28801.
എൻജിനീയറിങ് കോളജിൽ സീറ്റൊഴിവ്
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ എംടെക് സീറ്റുകളിൽ സ്പോട് അഡ്മിഷൻ. കൂടിക്കാഴ്ച നാളെ 11ന്.
ബിടെക് ലാറ്ററൽ എൻട്രി (ഇസി, ഇഇഇ, ഇവി) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11.30ന്.
9349276717.
എൽകെജി പ്രവേശനം
കളമശേരി ∙ നജാത്ത് പബ്ലിക് സ്കൂളിൽ 2026–27 വർഷത്തിലേക്കുള്ള പ്രികെജി, എൽകെജി പ്രവേശനം ആരംഭിച്ചു. അപേക്ഷാ ഫോം ഇന്നു മുതൽ 11 വരെ സ്കൂൾ ഓഫിസിൽ നിന്നു ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 30നകം നൽകണം.
ഗുസ്തി ടീം സിലക്ഷൻ ട്രയൽസ് 2ന്
മട്ടാഞ്ചേരി∙ സംസ്ഥാന ഗുസ്തി മത്സരത്തിനുള്ള ജില്ല അണ്ടർ 23 ഗുസ്തി ടീം സിലക്ഷൻ ട്രയൽസ് ഓഗസ്റ്റ് 2ന് മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽ നടത്തും. പുരുഷന്മാർക്ക് ഫ്രീ സ്റ്റൈൽ, ഗ്രീക്കോ റോമൻ സ്റ്റൈൽ എന്നീ വിഭാഗങ്ങളിലും വനിതകൾക്ക് ഫ്രീ സ്റ്റൈൽ വിഭാഗത്തിലുമാണ് മത്സരം.
രാവിലെ 10.30ന് ശരീര ഭാര നിർണയം ആരംഭിക്കും.
മാരത്തണും ക്വിസും 6ന്
കൊച്ചി∙എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്നു മാരത്തണും ക്വിസും സംഘടിപ്പിക്കും. 6നു തേവര എസ്എച്ച് കോളജിലാണു പരിപാടി.
17നും 25നും ഇടയിൽ പ്രായമുള്ള കോളജ് വിദ്യാർഥികൾക്കായുള്ള മാരത്തൺ രാവിലെ 7നു നടക്കും. 8,9,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ക്വിസ് 9.30നു എസ്എച്ച് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിൽ നടക്കും.
3നു മുൻപു റജിസ്റ്റർ ചെയ്യണം. 7012722501.
വാഹനം ആവശ്യമുണ്ട്
കോതമംഗലം∙ പോത്താനിക്കാട് പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യത്തിനു കാർ/ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്.
0485 2562035.
അപകട മരം മുറിക്കണം
കോതമംഗലം∙ പോത്താനിക്കാട് പഞ്ചായത്തിൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണം.
അപകടമുണ്ടായാൽ ഉടമസ്ഥൻ ഉത്തരവാദിയാകുമെന്നു സെക്രട്ടറി അറിയിച്ചു.
കർഷകരെ ആദരിക്കും
കോതമംഗലം∙ വാരപ്പെട്ടി പഞ്ചായത്തിൽ കർഷക ദിനത്തിൽ മാതൃകാ കർഷകരെ ആദരിക്കാൻ ഓഗസ്റ്റ് 4നു വൈകിട്ട് 5നു മുൻപു കൃഷിഭവനിൽ അപേക്ഷിക്കണം.
കർഷകർക്ക് ആദരം: അപേക്ഷിക്കാം
അരൂർ∙ എഴുപുന്ന പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി മികച്ച കർഷകരെ ആദരിക്കുന്നു. മിക്ക നെൽക്കർഷകൻ, പച്ചക്കറി കർഷകൻ, വനിതാകർഷക, എസ് സി, എസ്ടി വിഭാഗത്തിൽപെട്ട
കർഷകൻ, യുവ കർഷകൻ, സമ്മിശ്ര കർഷകൻ, വിദ്യാർഥി കർഷകൻ, ക്ഷീര കർഷകൻ, മികച്ച സംരംഭക, മികച്ച കർഷകത്തൊഴിലാളി, മുതിർന്ന കർഷക എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 5 വൈകിട്ട് 5ന് മുൻപ് അപേക്ഷ നൽകണം.
പുരസ്കാരത്തിന് അപേക്ഷിക്കാം
മട്ടാഞ്ചേരി∙ പ്രൈഡ് ഓഫ് കൊച്ചിൻ കോളജ് അലംമ്നൈ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
പൂർവ വിദ്യാർഥികളിൽ വിവിധ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകിയവരെയാണ് പരിഗണിക്കുക. എൻട്രികൾ ഓഗസ്റ്റ് 5ന് മുൻപ് ലഭിക്കണം.
99956 16515. വിലാസം: ജനറൽ സെക്രട്ടറി, കൊച്ചിൻ കോളജ് അലംമ്നൈ അസോസിയേഷൻ, കൊച്ചിൻ കോളജ്, കൊച്ചിൻ–682002.
ഓലമെടയാനും ചൂലു കെട്ടാനും മത്സരം 17ന്
കാക്കനാട്∙ പഴയകാല തൊഴിലുകളായ ഓല മെടയലും ഈർക്കിലി കീറി ചൂലു കെട്ടലും ഉൾപ്പെടെ അറിയാവുന്നവർക്കായി തൃക്കാക്കര നഗരസഭയും കൃഷി ഭവനും ചേർന്നു മത്സരമൊരുക്കുന്നു.
തേങ്ങ ചിരകലും കാർഷിക ചോദ്യോത്തരവും ഇതോടൊപ്പം നടത്തുന്നുണ്ട്. 17ന് കാക്കനാട് ഓണം പാർക്കിലാണ് മത്സരം.
5ന് മുൻപ് തൃക്കാക്കര കൃഷി ഭവനിൽ പേരു നൽകണം. നഗരസഭാ പരിധിയിലെ മികച്ച കാർഷിക പുരസ്കാരങ്ങൾക്കുള്ള അപേക്ഷയും 5 വരെ സ്വീകരിക്കും.
എച്ച് വൺ എൻ വൺ; ഭാരതമാത കോളജിൽ ക്ലാസുകൾ ഓൺലൈനിൽ
തൃക്കാക്കര∙ രണ്ടു വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതിനെ തുടർന്നു ഭാരതമാത കോളജിൽ ക്ലാസുകൾ ഓൺലൈനിലാക്കി.
ആരോഗ്യ വകുപ്പ് അധികൃതർ കോളജിലെത്തി സ്ഥിതി വിലയിരുത്തി.
ചേന്ദമംഗലത്ത് ജലവിതരണം ഇന്ന് മുടങ്ങും
പറവൂർ ∙ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കാനനിർമാണം നടക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടിയതിനാൽ ഇന്നു ചേന്ദമംഗലം പഞ്ചായത്തിൽ പൂർണമായും നഗരസഭയിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]