പെരുമ്പാവൂർ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ മന്നൻ ദാഫോദർ (35) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് ഒരു കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇരിങ്ങോൾ വൈദ്യശാലപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. 500 രൂപ, 1000 രൂപ എന്നിങ്ങനെ വിവിധ നിരക്കുകളിൽ ചെറിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത്.
കഞ്ചാവ് തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന ത്രാസും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്.
കുറച്ചുനാളുകളായി അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു പ്രതി. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ എസ്ഐ ബി.എം. ചിത്തു ജി, എഎസ്ഐമാരായ പി.എ.
അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സിപിഒമാരായ ബെന്നി ഐസക്ക്, കെ.എ.
നൗഫൽ, സി.പി.ഒമാരായ ഇ.എം. രാജേഷ്, റോബിൻ ജോയി, രജിത്ത് നിസാമുദ്ദീൻ, അൻസി എൻ.
കാസിം എന്നിവർ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

