
എറണാകുളം ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙സംസ്ഥാനത്ത് മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
തേവര ഇന്ദിര നഗർ, പ്രിയദർശിനി നഗർ, ഫ്രൻഡ്സ് നഗർ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
സൗജന്യ തൊഴിൽ പരിശീലനം
കൊച്ചി∙ പട്ടികജാതി വിഭാഗക്കാർക്കു വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം. ടൂ വീലർ സർവീസ് ടെക്നിഷ്യൻ, ടു ആൻഡ് ത്രീ വീലർ ഇലക്ട്രിക് വെഹിക്കിൾസ് സർവീസിങ് എന്നിവയിൽ 5 മാസമാണു പരിശീലനം. പരിശീലനം ഈ മാസം ആരംഭിക്കും. 93875 80023, 98460 19500.
അധ്യാപക ഒഴിവ്
ഗവ.പോളിടെക്നിക് കോളജ്
കളമശേരി ∙ വർക്കിങ് പ്രഫഷനൽ ഈവനിങ് ഡിപ്ലോമ കോഴ്സിൽ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന് .
കളമശേരി ∙ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ (മേസണറി, സർവേ) ട്രേഡ് ഇൻസ്ട്രക്ടർ (പ്ലമിങ്), ഡെമോൺസ്ട്രേറ്റർ ഒഴിവ്. കൂടിക്കാഴ്ച 2ന് 11ന്. 0484 2555356.