വിരമിക്കുന്ന എസ്ഐയെ ‘ഓടിച്ചുവിടാൻ’ കൂട്ടുകാർ; 22 വർഷം നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി
നെടുമ്പാശേരി ∙ വിരമിക്കുന്ന എസ്ഐയെ കൂട്ടുകാർ വിമാനത്താവളത്തിൽ നിന്നോടിച്ചു വീട്ടിലെത്തിക്കും. 31ന് വിരമിക്കുന്ന വിമാനത്താവള പൊലീസ് എയ്ഡ് പോസ്റ്റിലെ എസ്ഐ എം.എം.
അബ്ദുൽ കരീമിനാണു സുഹൃത്തുക്കൾ വേറിട്ട യാത്രയയപ്പു നൽകുന്നത്. ദീർഘദൂര ഓട്ടക്കാരുടെ സംഘടനയായ കളമശേരി റണ്ണേഴ്സ് ക്ലബ് അംഗമാണു കരീം.
വിരമിക്കൽ ദിനത്തിൽ റണ്ണേഴ്സ് ക്ലബ്ബിലെ അംഗങ്ങൾ വിമാനത്താവളത്തിലെത്തി അവിടെനിന്നു കരീമും ഒരുമിച്ച് 15 കിലോമീറ്റർ ദൂരെയുള്ള നൊച്ചിമ കോമ്പാറയിലെ വീട്ടിലേക്ക് ഓടിയായിരിക്കും എത്തുക. തുടർന്നു സുഹൃത്തുക്കൾക്കും മറ്റുമായി സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.1995 ൽ പൊലീസ് സേനയുടെ ഭാഗമായ കരീം ടൂറിസം പൊലീസ് കോൺസ്റ്റബിൾ ആയാണു വിമാനത്താവളത്തിലെത്തുന്നത്.
ടൂറിസ്റ്റുകളോടും മറ്റും പുലർത്തിയ മാന്യമായ പെരുമാറ്റത്തെ തുടർന്ന് 22 വർഷവും വിമാനത്താവളത്തിൽതന്നെ ജോലി ചെയ്തു. എസ്ഐ തസ്തികയിൽ പൊലീസ് എയ്ഡ് പോസ്റ്റിലെ ലെയ്സൻ ഓഫിസറായാണു വിരമിക്കൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]