
കാലടിയിൽ ശ്രീശങ്കര ജയന്തി ആഘോഷങ്ങൾക്കു തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലടി∙ കാലടിയിൽ ശ്രീശങ്കര ജയന്തി ആഘോഷങ്ങൾക്കു തുടക്കമായി. മേയ് 2ന് ആണ് ശങ്കര ജയന്തി ദിനം. ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ മേയ് ഒന്നു വരെ 6.30നു മഹാഗണപതി ഹോമം, 8നു വേദ, പ്രസ്ഥാനത്രയ ഭാഷ്യ, ശങ്കര വിജയ പാരായണം, 8.30ന് മഹാന്യാസ യുക്ത രുദ്രാഭിഷേകം, 12.30നു ദീപാരാധന, ഒന്നിന് അന്നദാനം, വൈകിട്ട് 4.30നു ശാസ്ത്രാർഥ വിദ്വത് സഭ, 8.30നു ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും. മേയ് 2 നു രാവിലെ 8.30നു ശ്രീരുദ്ര ഹോമം, 9നു മഹാന്യാസ യുക്ത രുദ്രാഭിഷേകം, ശങ്കര ജയന്തി പൂജ, 12നു രുദ്ര ഹോമം പൂർണാഹുതി, 12.30നു ദീപാരാധന, അന്നദാനം, 4.30നു ശാസ്ത്രാർഥ വിദ്വത് സഭ, 6നു ശങ്കര ജയന്തി സമ്മേളനം, രഥോത്സവം, 8.30നു ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും.ആദിശങ്കര കീർത്തി സ്തംഭ മണ്ഡപത്തിൽ മേയ് ഒന്നു വരെ രാവിലെ 7.30നു ഋഗ്വേദ ബ്രഹ്മ സാവിത്രി പൂജ, ഹോമം, വൈകിട്ട് 6.30നു സഹസ്ര നാമാർച്ചന, വേദ പാരായണം, ആരതി, മഹാമന്ത്ര പുഷ്പം എന്നിവ നടക്കും. മേയ് 2നു രാവിലെ 7.30നു ഗുരുവന്ദനം, ഗണപതി ഹോമം, 8നു ഋഗ്വേദ സംഹിത ഹോമം, ക്ഷീര തർപ്പണം, പുനർപൂജ, ഉത്തരാങ്കം, 12നു ദീപാരാധന, കലശാഭിഷേകം, പ്രസാദ വിതരണം എന്നിവയുണ്ടാകും.
കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 6നു കാലടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഡോ.എം.വി.നടേശന്റെ പ്രഭാഷണം, നാളെ രാവിലെ 9.30നു ശൃംഗേരി ആദിശങ്കര മഠം ഹാളിൽ യുവസംഗമം ‘യുവം ശങ്കരം’ എന്നിവ നടക്കും.മേയ് 2നു രാവിലെ 10ന് ശൃംഗേരി മഠം ഓഡിറ്റോറിയത്തിൽ സന്യാസി സംഗമം ഉണ്ടാകും. സംസ്ഥാനാടിസ്ഥാനത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് നടത്തിയ ശ്രീശങ്കര സ്തോത്ര ആലാപന മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകും. 2.30ന് ആദിശങ്കര കീർത്തി സ്തംഭ മണ്ഡപത്തിൽ ശ്രീശങ്കര സ്മൃതികളുണർത്തുന്ന നാടകം, ശ്രീശങ്കര കൃതികളുടെ നൃത്താവിഷ്കാരം എന്നിവ നടക്കും. 4നു ശങ്കര ജയന്തി സമ്മേളനം നടക്കും. 5നു ആദിശങ്കര കീർത്തി സ്തംഭ മണ്ഡപത്തിൽ നിന്ന് മഹാപരിക്രമ ആരംഭിക്കും. ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള മുതല കടവിൽ സമാപിക്കും. തുടർന്ന് പൂർണാ നദീ പൂജ, നദീ സ്നാനം, ദീപാരാധന, ആരതി എന്നിവ നടക്കും
കാലടി ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രീശങ്കര ജയന്തി ആഘോഷത്തോടനുബന്ധിച്ച് മേയ് ഒന്ന്, 2 തീയതികളിൽ അദ്വൈത ഉത്സവം നടത്തും.ഒന്നിനു രാവിലെ 11നു ലളിത സഹസ്ര നാമം പാരായണം, 1.30നു എസ്ഐ അജി അരവിന്ദ് നയിക്കുന്ന ഉദ്ബോധന ക്ലാസ് എന്നിവ നടക്കും.2.45നു നടക്കുന്ന അദ്വൈത ഉത്സവ സമ്മേളനം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം മഹാരാജ് ഉദ്ഘാടനം ചെയ്യും. ആചാര്യവന്ദനം, മാതൃവന്ദനം, ഗുരുവന്ദനം, വിദ്യാഭ്യാസ സഹായ വിതരണം, പുരസ്കാര സമർപ്പണം എന്നിവയുണ്ടാകും.