
എറണാകുളം ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
മുളന്തുരുത്തി ∙ മൃഗാശുപത്രിയിൽ നിന്നു 2 മാസം പ്രായമുള്ള വാക്സിനേഷൻ എടുത്ത ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ മേയ് 3നു രാവിലെ 9.30നു വിതരണം ചെയ്യും. 9388631866.
ക്വിസ് 8ന്
തോപ്പുംപടി∙ പുരോഗമന കലാ സാഹിത്യ സംഘം തോപ്പുംപടി യൂണിറ്റ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മേയ് 8ന് ക്വിസ് നടത്തും. 9946406100.
ബസ് ടെർമിനൽ നിർമാണോദ്ഘാടനം നാളെ
കാലടി∙ ടൗണിലെ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണ ഉദ്ഘാടനം നാളെ വൈകിട്ട് 3നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. റോജി എം.ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും.
വനിതകൾക്ക് തൊഴിൽ പരിശീലനം
കൊച്ചി∙ സ്ക്വാഷ്, ഹെൽത്ത് ഡ്രിങ്ക്സ് നിർമാണത്തിൽ വനിതകൾക്കു പരിശീലനം നൽകുന്നു. ആലുവയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിങ് സെന്ററിൽ മേയ് 2നാണു പരിപാടി. 9072600771.
മാതംഗിയിൽ അഭിനയക്കളരി
കൊച്ചി ∙ അഭിനയത്തിൽ തൽപരരായവർക്കായി നവ്യനായരുടെ നേതൃത്വത്തിൽ കാക്കനാട് പടമുകളിലുള്ള മാതംഗി സ്കൂൾ ഓഫ് പെർഫോർമിങ് ആർട്സ് ത്രിദിന ശിൽപശാല നടത്തുന്നു. ആദിശക്തി ലബോറട്ടറി ഫോർ തിയറ്റർ ആർട്ട് റിസർച്ചിലെ ആർട്ടിസ്റ്റിക് ഡയറക്ടർ വിനയ് കുമാറിന്റെ നേതൃത്വത്തിലാണ് മേയ് 10, 11, 12 തീയതികളിൽ വർക്ക് ഷോപ്പ് നടക്കുന്നത്. റജിസ്ട്രേഷന് – 9446595530
തോട്ടുങ്ങൽക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന ഉത്സവം
മൂവാറ്റുപുഴ∙ തൃക്കളത്തൂർ തോട്ടുങ്ങൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന ഉത്സവത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി മനയത്താറ്റ് ബ്രിജേഷ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 5.30ന് നടതുറക്കൽ, വൈകിട്ട് 6ന് ദീപാരാധന, 7ന് വിവിധ കലാപരിപാടികൾ, 7.10ന് തിരുവാതിര, 7.30ന് കൈകൊട്ടിക്കളി, 8ന് കരോക്കെ ഗാനമേള. നാളെ 5.30ന് മകയിരം ഉത്സവ കലശം, വിശേഷാൽ പൂജകൾ, 6.30ന് കൂട്ട ലളിതാസഹസ്രനാമാർച്ചന, 7.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് കലം സമർപ്പണം, 11.30ന് കലംകരിക്കൽ, 2ന് സംഗീതാർച്ചന. കലാപരിപാടികൾ, 3ന് ഉറിയടി, 6ന് ദീപാരാധന, 8ന് വടക്കുപുറത്ത് വലിയ ഗുരുതി.
ഷഷ്ഠി 2ന്
പറവൂർ ∙ നന്ത്യാട്ടുകുന്നം തോന്ന്യകാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ഠി 2ന്. രാവിലെ 5.30നു ഗണപതിഹവനം, 6ന് അഭിഷേകം, 10നു ഷഷ്ഠി വിശേഷാൽ പൂജ, 11നു ഷഷ്ഠിഊട്ട്, 6.30നു ദീപക്കാഴ്ച, തുടർന്നു ഭസ്മാഭിഷേകം എന്നിവയുണ്ടാകും.
സൗജന്യനേത്ര പരിശോധനക്യാംപ്
ഓച്ചന്തുരുത്ത്∙ എസ്എസ് സഭ യുപി സ്കൂളിൽ നാളെ 9.30 മുതൽ ഒന്നുവരെ സൗജന്യ നേത്രപരിശോധനാ ക്യാംപ് നടക്കും. പാലാരിവട്ടം ചൈതന്യകണ്ണാശുപത്രിയിലെ ഡോക്ടർമാർ പങ്കെടുക്കും. ഓച്ചന്തുരുത്ത് ആശാൻസ്മാരക വായനശാല,റസിഡന്റ്സ് അസോസിയേഷനുകളായ ഓർമ,ഒരുമ,സ്വരുമ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപ്. റജിസ്േ്രടഷന് : 94460 32327.
എംബിഎ (ഫുൾടൈം) അഭിമുഖം 2ന്
പറവൂർ ∙ സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എംബിഎ (ഫുൾടൈം) 2025 – 2027 ബാച്ചിലേക്ക് പ്രവേശനത്തിനായുള്ള അഭിമുഖം 2 ന് 10 മുതൽ 1 വരെ മൂകാംബിക റോഡിലുള്ള സഹകാരി ഭവനിലെ സഹകരണ പരിശീലന കോളജ് കേന്ദ്രത്തിൽ നടക്കും. കേരള സർവകലാശാലയുടെയും എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിസ്റ്റിക്സ്, ഫിനാൻസ് മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്സി, എസ്ടി വിദ്യാർഥികൾക്കു സർക്കാർ, യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. സി-മാറ്റ് /ക്യാറ്റ് സ്കോർ കാർഡ് ഉള്ളവർക്കും മേയിൽ നടക്കുന്ന കെ–മാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം.79073 75755, www.kicma.ac.in
ഫുട്ബോൾ ടൂർണമെന്റ് നാളെ തുടങ്ങും
പറവൂർ ∙ കോട്ടുവള്ളി ഡോൾഫിൻസ് ക്ലബ് നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ രാത്രി 7നു കോട്ടുവള്ളി ഗവ.യുപി സ്കൂൾ മൈതാനിയിൽ കൊച്ചി സിറ്റി ഡിസിപി ടി.ബിജി ജോർജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി അധ്യക്ഷനാകും. 4നു രാത്രി 9നു സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പി.ആർ.പ്രണവ് അധ്യക്ഷനാകും. ഡോ.സുനിൽ പി.ഇളയിടം ജേതാക്കൾക്കു ട്രോഫി നൽകും.