
വായ്പയെടുത്ത് അയൽക്കൂട്ടത്തിന്റെ വിമാന യാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിഴക്കമ്പലം∙ ഗ്രാമീണ അയൽക്കൂട്ട അംഗങ്ങളുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലീകരിച്ചു. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് കിഴക്കേ മോറയ്ക്കാലയിലെ കുടുംബശ്രീ അംഗങ്ങളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വിമാന യാത്ര. അയൽക്കൂട്ടത്തിലെ മുതിർന്ന അംഗമായ 70 വയസ്സുള്ള കാർത്ത്യായനി പരമേശ്വരന്റെ ജീവിതാഭിലാഷം കൂടിയായിരുന്നു യാത്ര. അയൽക്കൂട്ട പ്രസിഡന്റ് അനു മുരളിയുടെയും സെക്രട്ടറി ആശ രതീഷിന്റെയും നിരന്തര പരിശ്രമം കൂടിയായതോടെ യാത്ര സഫലമായി.
സ്വന്തമായി സ്വരുക്കൂട്ടിയതും അയൽക്കൂട്ടത്തിൽ നിന്നു വായ്പയെടുത്തുമാണ് ഇവർ പണം കണ്ടെത്തിയത്. നെടുമ്പാശേരിയിൽ നിന്നു ബെംഗളൂരുവിനാണ് യാത്ര പോയത്. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ഡേവിസ് ആശംസ അറിയിച്ചു. പഞ്ചായത്ത് അംഗം ലവിൻ ജോസഫ്, സിഡിഎസ് അധ്യക്ഷ റാബിയ സലിം എന്നിവർ വിമാനത്താവളത്തിലെത്തി യാത്രയയച്ചു.