
എറണാകുളം ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അവധിക്കാല കംപ്യൂട്ടർ കോഴ്സ്: കോതമംഗലം∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കീരംപാറ കേന്ദ്രത്തിൽ ഏപ്രിൽ 7നു തുടങ്ങുന്ന കംപ്യൂട്ടർ കോഴ്സുകളായ പൈത്തൺ, സി പ്ലസ് പ്ലസ്, എംഎസ് ഓഫിസ്, ടാലി, ഫോട്ടോഷോപ്പ്, കോറൽഡ്രോ എന്നിവയ്ക്കു ഹൈസ്കൂൾ വിദ്യാർഥികൾക്കും ഈ വർഷം വിവിധ തലങ്ങളിൽ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഓൺലൈനായി അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses, 94963 00172.
കൂടിക്കാഴ്ച ഏപ്രിൽ 8ന്
പുത്തൻകുരിശ് ∙ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 8ന് രാവിലെ 11ന് നടക്കും. അപേക്ഷ അന്നു രാവിലെ 10.30നു മുൻപ് നൽകണം.
വേനൽ അവധി ക്ലാസുകൾ
കൊച്ചി∙ എറണാകുളം വൈഎംസിഎയുടെ കടവന്ത്ര ശാഖയിൽ വേനൽ അവധി ക്ലാസുകൾ 3നു തുടങ്ങും. പെയ്ന്റിങ്, ഡ്രോയിങ്, ചെസ്, റോളർ സ്കേറ്റിങ്, ബാസ്കറ്റ്ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, കരാട്ടെ, ടേബിൾ ടെന്നിസ്, ജൂഡോ എന്നിവയിൽ പരിശീലനം നൽകും. 17 വയസ്സുവരെയുള്ളവർക്കു പങ്കെടുക്കാം. 31 നു മുൻപ് റജിസ്റ്റർ ചെയ്യണം. 94951 57491.
ഓൾ ഇൻ വൺ പ്രദർശനവും വിൽപനയും
കൊച്ചി ∙ എറണാകുളം ലയൺസ് ക്ലബ്ബിന്റെ ഓൾ ഇൻ വൺ പ്രദർശനവും വിൽപനയും 5 ന് ലോട്ടസ് ക്ലബ്ബിലെ എൽബി ഹാളിൽ റെൻസി സജി ചമേലി ഉദ്ഘാടനം ചെയ്യും. എറണാകുളം ലയൺസ് ക്ലബ്ബിന്റെ ചാരിറ്റബിൾ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 9.30 മുതൽ 8.30 വരെ ഒരു ദിവസത്തെ പ്രദർശന വിൽപനയാണു നടക്കുന്നത്. അലങ്കാരവസ്തുക്കൾ, വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങൾ, ഗൃഹാലങ്കാരവസ്തുക്കൾ, വ്യത്യസ്തങ്ങളായ രുചി വിഭവങ്ങൾ എന്നിവയാണ് വിൽപനയ്ക്കുള്ളത്. 98463 47475