തിരുമാറാടി ∙ വേനൽ കടുത്തു തുടങ്ങിയതോടെ എംവിഐപി കനാലിൽ വെള്ളം തുറന്നു വിടണമെന്ന ആവശ്യം ശക്തമായി. മണ്ണത്തൂർ, തിരുമാറാടി, വാളിയപ്പാടം, കാക്കൂർ പാടശേഖരങ്ങളിൽ പ്രതിസന്ധി രൂക്ഷമാണ്.
തിരുമാറാടി പഞ്ചായത്തിൽ പാടശേഖരങ്ങളിലെ നെൽക്കൃഷി വാളിയപ്പാടം തോട്ടിലെ വെള്ളം ഉപയോഗിച്ചാണ് നടത്തുന്നത്.
കടുത്ത ചൂടിൽ തോട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ നെൽപാടങ്ങളും ഉണങ്ങിത്തുടങ്ങി. മൂവാറ്റുപുഴ നദീതട
ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകളിലൂടെയും ഉപകനാലുകളിലൂടെയും വെള്ളം തുറന്നുവിട്ടാണു വേനൽക്കാലത്ത് ഇവിടെ കൃഷി ചെയ്യുന്നത്. 2 മാസം പ്രായമായ നെൽച്ചെടികളാണ് വെള്ളമില്ലാതെ നശിക്കുന്നത്.
കൊതുമ്പ് പാകമായ നെല്ലിന് ഇപ്പോൾ ഏറ്റവുമധികം ജലം ആവശ്യമുള്ള സമയമാണ്. വെള്ളം ലഭിക്കാതെ വന്നാൽ നെല്ല് പതിരായി പോകും.
സാധാരണ ഡിസംബർ മാസം പകുതിയോടെ കനാലുകളിൽ വെള്ളമെത്താറുണ്ട്.
എന്നാൽ ഇത്തവണ കനാലിൽ വെള്ളം തുറന്നു വിടാത്തതോടെ കർഷകർ ആശങ്കയിലാണെന്ന് തിരുമാറാടി പാടശേഖര സമിതി പ്രസിഡന്റ് സിബി ജോസഫ്, സാജു മടക്കാലിൽ, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജാ സത്യൻ, സെക്രട്ടറി വി.എം. ബാലകൃഷ്ണൻ, എം.എം.
ചന്ദ്രബോസ് എന്നിവർ പറഞ്ഞു. വാളിയപ്പാടം തോട്ടിലൂടെയെങ്കിലും വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

