ആലങ്ങാട് ∙ പെരിയാർവാലി കനാൽ വഴി ജലമെത്താതെ വന്നതോടെ കർഷകരും ജനങ്ങളും ദുരിതത്തിൽ. എത്രയും വേഗം പെരിയാർവാലി വരാപ്പുഴ ബ്രാഞ്ച് കനാലിലേക്കു വെള്ളം തുറന്നു വിട്ട് ആലങ്ങാട് മേഖലയിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽ കടുത്താൽ കനാലിലൂടെ ജലം തുറന്നു വിട്ടാണ് ആലങ്ങാട്– കരുമാലൂർ പഞ്ചായത്തുകളിലെ ജലക്ഷാമത്തിനു പരിഹാരം കണ്ടിരുന്നത്. കനാലിലൂടെ എത്തുന്ന ജലത്തെ ആശ്രയിച്ചാണു ഭൂരിഭാഗം കർഷകരും വേനലിൽ കൃഷിറക്കുന്നതും.
എന്നാൽ, കനാൽ വഴി വെള്ളമെത്താതായതോടെ കർഷകർ ആശങ്കയിലാണ്. കർഷകർക്കാവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ അധികൃതർ ആരും ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ഇതോടെ ശക്തമാണ്.
ആലങ്ങാട്, തിരുവാലൂർ, കുന്നേൽ, കൊടുവഴങ്ങ, പാനായിക്കുളം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുകയാണ്.
വലിയതോതിൽ ജലം തുറന്നു വിട്ടാൽ മാത്രമേ ഇതിനും പരിഹാരമാകുകയുള്ളൂ. അതിനാൽ എത്രയും വേഗം പെരിയാർവാലി വഴി ജലം തുറന്നു വിടണമെന്നു കർഷകസംഘം ആലങ്ങാട് ഈസ്റ്റ് വില്ലേജ് സെക്രട്ടറി കെ.ആർ.ബിജു, പ്രസിഡന്റ് കെ.എച്ച്.ഹമീദ് ഷാ എന്നിവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

