കൊച്ചി ∙ ആസ്പിൾവാൾ ഹൗസിലെ കയർ ഗോഡൗണിന്റെ ഒരു ഭാഗം 50 അടി വലുപ്പമുള്ള കവുങ്ങിൻതോട്ടത്തിന്റെ ചിത്രമാണ്. ഓയിൽ പെയിന്റിലും ആക്രിലിക്കിലും പൂർത്തിയാക്കിയ ഈ ഭീമൻ ചിത്രം ബിനാലെ ആറാം പതിപ്പിലെ ഏറ്റവും വലുപ്പം കൂടിയ പെയ്ന്റിങ് കൂടിയാണ്.
മലയാളിയായ ആർ.ബി. ഷജിത്തിന്റെ ‘വൈപ്പിങ് ഔട്ട്’ എന്ന ഈ ചിത്ര പരമ്പര മലബാർ മേഖലയിലെ പരിസ്ഥിതി പ്രശ്നങ്ങളിലേക്കാണു ശ്രദ്ധ ക്ഷണിക്കുന്നത്.
പരിസ്ഥിതിയും അതിജീവനവും വിഷയമാക്കി സംവദിക്കുന്ന ചിത്രങ്ങളിലൂടെ ഇത്തവണ ബിനാലെയിൽ ശ്രദ്ധാകേന്ദ്രമാവുന്നതു ഷിജിത്ത് മാത്രമല്ല ഭാര്യ സ്മിതയും കൂടിയാണ്.
കൊല്ലം അഷ്ടമുടിക്കായലോരത്തെ ജീവിതം പറയുന്ന ചിത്രങ്ങളാണു സ്മിത എം. ബാബുവിന്റേത്.
ആദ്യമായാണ് വ്യത്യസ്ത പ്രോജക്ടുകളുടെ ഭാഗമായി, ദമ്പതികളായ കലാകാരന്മാർ ബിനാലെയിൽ ഒരുമിച്ചുപങ്കെടുക്കുന്നത്. ബിനാലെയുടെ മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിലാണ് ഇരുവരുടെയും കലാസൃഷ്ടികളുള്ളത്. കണ്ണൂർ സ്വദേശിയായ ഷജിത്ത് 2 വർഷം മുൻപ് ആരംഭിച്ച ചിത്രപരമ്പരയാണു തടി ബോർഡുകളിലും കാൻവാസിലും ഒരുക്കിയ വൈപ്പിങ് ഔട്ട്.
ഇതിലെ രണ്ടുചിത്രങ്ങളാണു കയർ ഗോഡൗണിലുള്ളത്.
32 ജലച്ചായ ചിത്രങ്ങളും വിഡിയോ ആർട്ടും ഉൾപ്പെടുന്ന പാക്കളം എന്ന സീരീസാണു സ്മിതയുടെത്. നാടകരംഗത്തു ശ്രദ്ധേയയായ സ്മിത ചിത്രങ്ങളും ലൈവ് തിയറ്ററും സമന്വയിപ്പിക്കുകയാണിവിടെ. ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കൊപ്പം, സ്മിതയും നാലംഗ സംഘവും കൊല്ലത്തെ കയർ നിർമാണ ശാലകളിലെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ 15 മിനിറ്റ് നീളുന്ന പ്രകടനം നടത്തുന്നുണ്ട്.
2021ൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ഷജിത്തിനും സ്മിതയ്ക്കുമായിരുന്നു. കൊല്ലം ഓയൂരിൽ ബാലികയെ തട്ടിക്കൊണ്ടുപോയ കേസിൽ രേഖാചിത്രം തയാറാക്കിയതും ഇരുവരും ചേർന്നാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

