അരൂർ ∙എൽഡിഎഫിനെതിരെ വൻ വിജയം നേടി അരൂർ എഴുപുന്ന പഞ്ചായത്തുകൾ പിടിച്ചെടുത്ത കോൺഗ്രസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടിയുള്ള ഉൾക്കളികൾ കത്തായും വിഡിയോയായും പുകയുന്നു.
അരൂർ ഗ്രാമപഞ്ചായത്തിലും, എഴുപുന്ന പഞ്ചായത്തിലും കെപിസിസി നിർദേശപ്രകാരം പ്രസിഡന്റ് വൈസ് പ്രസിഡന്റുമാരെ തിരഞ്ഞെടുത്തെങ്കിലും, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ നീറിപ്പുകയുകയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ബ്ലോക്ക് കമ്മിറ്റിക്ക് നൽകിയ കത്താണ് കത്തുന്നത്.
അരൂരിനെ സംബന്ധിച്ച് കത്തായും, എഴുപുന്നയിൽ അത് വിഡിയോ ക്ലിപ്പായും പ്രചരിക്കുന്നെന്ന് മാത്രം.
അരൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് പ്രതിനിധികളെ നിർദേശിക്കുന്നതിനും കാലാവധി തീരുമാനിക്കുന്നതിനും ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, അരൂർ ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാടിന് അയച്ച കത്തും, ഡിസിസി ഓഫിസിൽ എഴുപുന്ന പഞ്ചായത്ത് സംബന്ധിച്ച് ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ വിഡിയോ ക്ലിപ്പുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
24 സീറ്റുകളിൽ 16 സീറ്റുകൾ നേടി യുഡിഎഫ് പത്തു വർഷത്തിനുശേഷം ഭരണ നേതൃത്വത്തിൽ എത്തിയ സാഹചര്യത്തിലാണ് അരൂരിൽ പുതിയ വിവാദങ്ങൾ പുകയുന്നത്. 26ന് ഡിസിസി പ്രസിഡന്റിന്റെ പേരിലുള്ള ലെറ്റർ ഹെഡിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് പായിക്കാടിന് എഴുതിയ കത്തിൽ അരൂർ പഞ്ചായത്തിൽ ഒന്നര വർഷം പ്രസിഡന്റ് സ്ഥാനം സി.കെ.
പുഷ്പനും, തുടർന്നുള്ള രണ്ടര വർഷം വി.കെ. മനോഹരനും, അവസാനത്തെ ഒരു വർഷം പി.കെ.
നവാസിനും നൽകാൻ തീരുമാനിച്ചതായി 200 രൂപ മുദ്രപ്പത്രത്തിൽ ഉഭയ സമ്മതപ്രകാരം കരാർ ഉണ്ടാക്കണമെന്ന് നിർദേശിക്കുന്നു. കത്തിലെ ധാരണ പ്രകാരം കരാർ ഉണ്ടാക്കിയിട്ടില്ലെന്നാണ് വിവരം.
സി.കെ.പുഷ്പനെ പ്രസിഡന്റായി തിരഞ്ഞെടുത്ത് സത്യപ്രതിജ്ഞയും നടത്തി.
ഇങ്ങനെ ഒരു കത്ത് തനിക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് പ്രതികരിച്ചു. എഴുപുന്ന പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവസാനം വരെ പ്രസിഡന്റായി റീത്താമ്മയുടെ പേരും വൈസ് പ്രസിഡന്റായി പി.പി.
അനിലിന്റെ പേരുമാണ് ഉയർന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് ദിനം ഇവ ബിന്ദു ഷാജിയുടേതും വി. അനിൽകുമാറിന്റെതുമായി മാറി.
തലേന്ന് ഡിസിസി ഓഫിസിൽ നടക്കുന്ന തർക്കങ്ങളുടെ വിഡിയോ ആണ് എഴുപുന്ന മേഖലയിൽ ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഈ വിഡിയോ ചിത്രീകരിച്ചവരെയും അതിന് പിന്നിൽ സഹായം നൽകിയവരെയും കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

