മൂവാറ്റുപുഴ ∙ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന മൂവാറ്റുപുഴ– തേനി ഹൈവേയിലെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. ജില്ലയിൽ ഏറ്റവും കൂടുതൽ അപകട
മരണങ്ങൾ നടക്കുന്ന റോഡായി മാറിയിരിക്കുകയാണ് കോട്ട റോഡ് എന്ന് അറിയപ്പെടുന്ന മൂവാറ്റുപുഴ – തേനി റോഡ്.
റോഡിൽ അപകട
മരണങ്ങൾ വർധിച്ചതോടെ ജനപ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയിരുന്നെങ്കിലും റോഡ് സുരക്ഷിതമാക്കാനുള്ള പദ്ധതികൾ നടപ്പാക്കാൻ ഫണ്ടില്ലെന്നാണു വ്യക്തമാക്കിയത്.
റോഡിന്റെയും കാനയുടെയും അശാസ്ത്രീയ നിർമാണമാണ് റോഡിൽ അപകടങ്ങൾ വർധിച്ചതിനു കാരണമെന്നാണു പരാതി. 17 പേരാണ് റോഡ് നവീകരണത്തിനു ശേഷം വാഹനാപകടങ്ങളിൽ മരിച്ചത്.
ഇന്നലെ ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ആണ് മരിച്ചത്.
കൊടും വളവുകളും എതിരെ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധത്തിലുള്ള കുത്തനെയുള്ള കയറ്റങ്ങളും റോഡിലേക്ക് ഇറക്കിയുള്ള അനധികൃത നിർമാണങ്ങളും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ വാഹനം ഓടിക്കുന്നവരെ കുഴക്കുന്ന കൊടുംവളവുമെല്ലാം മരണങ്ങൾക്കു കാരണമാകുന്ന അപകടങ്ങൾ സൃഷ്ടിക്കും എന്ന് മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടുകൾ ഉണ്ടായിട്ടും റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നും സ്ഥാപിച്ചിട്ടില്ല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

