കളമശേരി ∙ തണ്ണീർത്തട നിയമത്തിനു വിരുദ്ധമായി പാടശേഖരം നികത്താൻ ഉപയോഗിച്ച വാഹനം വിട്ടുനൽകാൻ ഉടമ 5.25 ലക്ഷം രൂപ പിഴയായി നൽകണമെന്നു കലക്ടർ ജി.പ്രിയങ്ക ഉത്തരവിട്ടു.
30 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കിൽ വാഹനം കണ്ടുകെട്ടാൻ ഉത്തരവിടുമെന്നും കലക്ടർ ഉത്തരവിൽ വ്യക്തമാക്കി. പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം വിട്ടുകിട്ടുന്നതിനു ഉടമ പെരിങ്ങാല പിണർമുണ്ട
കുറ്റിക്കാട്ടിൽ കെ.ബി.സുബൈർ നൽകിയ അപേക്ഷയിലാണു കലക്ടറുടെ നടപടി.
തൃക്കാക്കര നോർത്ത് വില്ലേജിൽ പള്ളിലാംകരയിൽ നിർമാണം പൂർത്തിയാകാത്ത സീപോർട്ട്–എയർപോർട്ട് റോഡിനു സമീപം പെരിങ്ങഴ മരോട്ടിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലം, യാസിർ അറാഫത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള 11.53 ആർ നിലം നികത്തിയതുമായി ബന്ധപ്പെട്ടാണു പൊലീസ് വാഹനം പിടിച്ചെടുത്തത്. ഈ സ്ഥലം വില്ലേജ് റെക്കോഡ് പ്രകാരം നിലം ആയിക്കിടക്കുന്നതും ഡേറ്റബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്.
ഈ വസ്തുവിൽ മണ്ണിട്ടു പരിവർത്തനം നടത്തിയതിനു 2022 ഡിസംബർ 8നു വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയിരുന്നതാണ്. ഇതു പരിഗണിക്കാതെ വീണ്ടും നികത്തിയപ്പോൾ 2024 ഒക്ടോബർ 25ന് വീണ്ടും സ്റ്റോപ് മെമ്മോ നൽകി.
കക്ഷികൾ രാത്രി സമയങ്ങളിലും അവധിദിവസങ്ങളിലും പ്രവൃത്തി തുടരാതിരിക്കാൻ കളമശേരി എസ്എച്ച്ഒയ്ക്കും കത്തു നൽകിയിരുന്നു. ഈ ഉത്തരവുകൾ ലംഘിച്ചു കഴിഞ്ഞ ഒക്ടോബറിൽ വീണ്ടും പരിവർത്തന ജോലികൾ നടത്തിയപ്പോഴാണു പൊലീസ് മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തത്.
ഈ ഭൂമിയിൽ യാതൊരു അനധികൃത പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നു വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവർ ഉറപ്പുവരുത്തണമെന്നും എസ്എച്ച്ഒ വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും ഇനിയൊരു ഉത്തരവു ലഭിക്കാതെ വാഹനം വിട്ടുനൽകരുതെന്നും കലക്ടർ ആവശ്യപ്പെട്ടു.
വാഹനം കൈമാറ്റം ചെയ്യരുതെന്നു ആർടിഒയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

