പെരുമ്പാവൂർ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്കു കടന്നതോടെ ഇനി മൈക്ക് കെട്ടി പ്രചാരണം. വാഹനങ്ങളിൽ ബോക്സുകൾ കെട്ടി അനൗൺസ് ചെയ്യലാണ് പ്രചാരണത്തിലെ അടുത്ത ഘട്ടം.
സൗണ്ട് സിസ്റ്റം നടത്തിപ്പുകാർ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ശബ്ദോപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തിക്കഴിഞ്ഞു. മേഖലയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഏറ്റവും കൂടുതൽ മൈക്ക് സെറ്റുകൾ നൽകുന്നതു വെങ്ങോല സണ്ണീസ് സൗണ്ട്സാണ്.
13 വാഹനങ്ങളിൽ വരെ ഉപയോഗിക്കുന്നതിനുള്ള മൈക്ക് സെറ്റ് ഇദ്ദേഹത്തിനുണ്ട്. സ്്ക്വയർ ബോക്സ്, ആംപ്ലിഫയർ, മൈക്രഫോൺ, ജനറേറ്റർ എന്നിവയാണ് ഒരു സെറ്റിൽ ഉണ്ടാകുകയെന്നു സണ്ണീസ് സൗണ്ട്സ് ഉടമ സണ്ണി തുരുത്തി പറയുന്നു.
ലൈവ് അനൗൺസ്മെന്റുകളും റെക്കോർഡ് ചെയ്ത അനൗൺസ്മെന്റുകളുമുണ്ട്. വാഹനവും മൈക്ക് സെറ്റും നൽകുന്നതിനും മൈക്ക് സെറ്റ് മാത്രം നൽകുന്നതിനും പ്രത്യേക നിരക്കുകളാണ്.
സമൂഹ മാധ്യമ പ്രചാരണങ്ങളുടെ കാലത്ത് മൈക്ക് കെട്ടിയുള്ള പ്രചാരണത്തിനും പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

