കൊച്ചി ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പീഡന കേസിന്റെ ജാമ്യഹർജിയിൽ പരാതിക്കാരിക്ക് ബിജെപി ബന്ധമാരോപിക്കുന്നത് മുഖ്യവിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുവതിയുടെ പരാതിക്ക് പിന്നിൽ സിപിഎം – ബിജെപി ബന്ധമുണ്ടെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം വിഡ്ഢിത്തരമാണ്. ആരെയാണ് രാഹുലും കോൺഗ്രസ്സും വിഡ്ഢിയാക്കാൻ നോക്കുന്നത്.
യുവതിയെ പീഡിപ്പിച്ചത് കോൺഗ്രസ് എംഎൽഎയാണ്. എന്നിട്ട് ഇതിനൊക്കെ പിന്നിൽ സിപിഎമ്മും ബിജെപിയുമുണ്ടെന്നാണോ പറയുന്നത്.
സംസ്ഥാനത്ത് എംഎൽഎ സ്ഥാനത്തിരിക്കുന്നയാളാണ് പീഡിപ്പിച്ചത്. പോലീസ് ശരിയായ അന്വേഷണം നടത്തി നീതി നടപ്പാക്കണം.
രാഷ്ട്രീയ വിഷയമായി ഇതിനെ കാണരുത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അത്രയേറെ ഗൗരവകരം തന്നെയാണ്.
ശബരിമല സ്വർണ്ണക്കവർച്ചയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങൾ നടക്കുന്നുണ്ട്.
എല്ലാം ശരിയാക്കാമെന്നു പറഞ്ഞ എൽഡിഎഫ് അധികാരത്തിലെത്തിയിട്ട് പത്തു വർഷങ്ങൾ പൂർത്തിയാവുമ്പോൾ എന്ത് ചെയ്തു എന്നതാണ് കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നത്. സംസ്ഥാനത്ത് എന്തെങ്കിലും വികസനം നടന്നിട്ടുണ്ടോയെന്നതാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.
രാഹുൽ മാങ്കൂട്ടത്തിൽ പോലുള്ളവർ കഴിയേണ്ടത് ജയിലിലാണെന്നും രാജീവ് ചന്ദ്രശേഖർ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

