കോലഞ്ചേരി∙ മഴുവന്നൂർ പഞ്ചായത്തിലെ മഞ്ചനാട് വലിയ തോട്ടിലേക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തീരം ഇടിയുന്നു. തോടിന്റെ ആഴം കുറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടാനും ക്ഷേത്ര ഭൂമി നഷ്ടപ്പെടാനും ഇടയാക്കുമെന്ന് ആശങ്ക ഉയർന്നു.
വടക്കു നിന്നു തെക്കോട്ട് ഒഴുകുന്ന ഈ തോട് മഞ്ചനാട് ക്ഷേത്രത്തിന്റെ നൂറു മീറ്റർ മാറി കിഴക്കോട്ട് ഒഴുകുകയും ക്ഷേത്ര ഭൂമിയിൽ സംഗമിച്ച് വീണ്ടും തെക്കോട്ട് ഒഴുകുകയും ചെയ്യുന്നു. ശക്തമായ ഒഴുക്കുള്ള തോട് ക്ഷേത്ര ഭൂമിയിൽ ഇടിച്ച് തെക്കോട്ട് ഒഴുകുന്നതു മൂലം ക്ഷേത്ര തീരം തോട്ടിലേക്ക് ഇടിഞ്ഞ് തോടിന്റെ ആഴം കുറയുകയാണ്.
2018 ലെയും 2019 ലെയും പ്രളയത്തിൽ ധാരാളം സ്ഥലം ഇങ്ങനെ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പട്ടിമറ്റം മൈനർ ഇറിഗേഷൻ സെക്ഷനിൽ നിന്നും 84.30ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നൂറു കണക്കിന് ഏക്കർ പാടശേഖരം ഈ തോടിന്റെ കരയിലുണ്ട്.മഴുവന്നൂർ പഞ്ചായത്തിലെ ജല സ്രോതസ്സായ മഞ്ചനാട് ശുദ്ധജല പദ്ധതിയുടെ പമ്പിങ് ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
ഇതിന് താഴെയായി പാലത്താലി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും സ്ഥിതിചെയ്യുന്നു. ഇനിയും തീരം ഇടിഞ്ഞാൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ നിലനിൽപിനെ ബാധിക്കുമെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് ഇ.എസ്.
സന്തോഷ്, സെക്രട്ടറി എം.ടി. അഖിൽ, ദേവസ്വം സെക്രട്ടറി സി.കെ.
വിനോദ്കുമാർ എന്നിവർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

