കൊച്ചി∙ ബാല്യ കൗമാരം ചെലവിട്ട കലാലയ ഓർമകളുമായി അവർ ഒരിക്കൽക്കൂടി ഒത്തുചേർന്നു.
40 വർഷത്തിനു ശേഷം. അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് ജോലിത്തിരക്കുകളും മറ്റും മാറ്റിവച്ച് നൊസ്റ്റാൾജിയ 40 സൗഹൃദ സംഗമത്തിൽ പഴയ സഹപാഠികൾക്കൊപ്പം ചേർന്നത്.
പല ഡിവിഷനുകളിൽ ഒരുമിച്ച് പഠിച്ചവർ ഒത്തുചേരുന്നതറിഞ്ഞ് കേരളത്തിനകത്തും പുറത്തു നിന്നുമായി നാൽപതോളം പേരാണ് എത്തിയത്.40 വർഷം മുമ്പ് ഒരു ക്ലാസിൽ പഠിച്ചവരുടെ ഒത്തുചേരലിന് എറണാകുളം നോർത്തിലുള്ള ലൂമിനാറ ഹോട്ടലിന്റെ ഹാൾ സാക്ഷിയായി. ‘ദൈവമേ സച്ചിദാനന്ദാ, ദൈവമേ ഭക്തവത്സലാ….
40 വർഷം മുൻപ് അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിൽ ഈ ഈ്വരഗാനം ആലപിച്ച മിനി വില്യംസും ഡോ. സിന്ധു സി.വിയും അനിതയും ചേർന്ന് വീണ്ടും ആലപിച്ചതും എല്ലാവർക്കും ഗൃഹാതുര ഓർമകളിലേക്കുള്ള തിരിച്ചുപോക്കായി.
കൊച്ചി നഗര പിതാവ് മേയർ അഡ്വ.എം.അനിൽ കുമാർ നിലവിളക്ക് കൊളുത്തി നൊസ്റ്റാൾജിയ 40 സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.
തൻ്റെ സ്ക്കൂൾ ജീവിത അനുഭവങ്ങൾ പങ്ക് വെച്ച അദ്ദേഹം പ്ലാസ്റ്റിക്ക് വെള്ളം കുപ്പികൾ സദസ്സിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിക്കുകയും അത് കൊണ്ട് ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെക്കുറിച്ച് ഒരു ബോധവൽക്കരണവും നടത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ചിത്രകാരൻ മനോജ് മത്തശ്ശേരിലും ചാക്കോ കെ തോമസും ചേർന്ന് മേയർക്ക് മൊമൊൻ്റൊ നൽകി ആദരിച്ചു. പരിപാടിയുടെ സംഘാടക കൂടെയായ നിഷമോൾ അധ്യക്ഷത വഹിച്ചു.
സുഗീവ് രാജ് സ്വാഗതവും കൂടെ പഠിച്ച രാമകൃഷ്ണന്റെയും ബാബുവിന്റെയും മറ്റ് സഹപാഠികളുടെയും വേർപാടിൽ ചടങ്ങിൽ അനുശോചന സന്ദേശം സുനിൽ അറിയിച്ചു.
സുഹൃത്ത് സംഗമത്തിൽ ആദ്യമായി പങ്കെടുത്ത ഷിജു നാരായണൻ, വിജി, ജോസഫ്, ഗീത എന്നീ നാല് പേരെയും കൊണ്ട് കേക്ക് മുറിച്ച് ഏവർക്കും നൽകി.പിന്നീട് ആശംസകളും വിദ്യാലയ ഓർമകളുമായി ഓരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കിട്ടു.കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് വന്ന സിറാജ് മുതൽ വിവിധയിടങ്ങളിൽ നിന്നും വന്നവർ 40 വർഷം പുറകോട്ടുള്ള ജീവിതാനുഭവങ്ങളുടെ നർമ്മരസങ്ങൾ അവതരിപ്പിക്കുമ്പോൾ ഒരോരുത്തരും തങ്ങളുടെ ബാല്യകാല ജീവിതത്തിലേ ഓർമ്മകൾ പുതുക്കി. പ്രശസ്ത കാർട്ടൂണിസ്റ്റ് മനോജ് മത്തശേരിൽ,ബെംഗളൂരുവിൽ നിന്നും വന്ന ചാക്കോ കെ.
തോമസ്, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ രാജൻ ജോർജ്, പോർട്ട് ട്രസ്റ്റ് ആശുപത്രിയിലെ ഡോ.സിന്ധു സി.വി എന്നിവർ തങ്ങളുടെ നാല് പതിറ്റാണ്ടിലെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

