തൃപ്പൂണിത്തുറ ∙ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു പിന്നിലായി മാലിന്യം കുന്നുകൂടി , തിരിഞ്ഞു നോക്കാതെ അധികൃതർ. 2–ാം പ്ലാറ്റ്ഫോമിനു പിന്നിലെ കാടുപിടിച്ച പ്രദേശത്താണ് പ്ലാസ്റ്റിക് കുപ്പികൾ, കപ്പുകൾ, ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ തുടങ്ങിയ അജൈവ മാലിന്യം കൂടി കിടക്കുന്നത്. യാത്രക്കാർ വലിച്ചെറിയുന്നതും സ്റ്റേഷൻ പരിസരത്തെ ചായക്കടകളിൽ നിന്നു തള്ളുന്നതുമായ മാലിന്യങ്ങളാണ് ഇവിടെ കിടക്കുന്നത്. ദുർഗന്ധം ഉണ്ടാകുമെങ്കിലും അധികൃതർ മാലിന്യം നീക്കാനുള്ള നടപടി എടുക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. കൊതുകുകൾ ഉൾപ്പെടെ ഇവിടെ പെറ്റു പെരുകാനുള്ള സാധ്യത ഏറെയാണ്.
മഴക്കാലമാകുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും.
റെയിൽവേയുടെ പരിധിയിലുള്ള ഇവിടം എത്രയും പെട്ടെന്ന് വൃത്തിയാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യംവീട്ടിലെ മാലിന്യങ്ങൾ അടക്കം റെയിൽവേ സ്റ്റേഷനിൽ ആളുകൾ കൊണ്ടുവന്നു തള്ളാറുണ്ടെന്നു റെയിൽവേ അധികൃതർ പറയുന്നു. ഇവ ഇവിടെയുള്ള തെരുവുനായ്ക്കൾ കൊണ്ടുവന്നു പ്ലാറ്റ്ഫോമിൽ തന്നെ ഇടും. പലപ്പോഴും രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും രാത്രി ട്രെയിൻ കയറാൻ വരുന്ന യാത്രക്കാർക്കു വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത്തരം മാലിന്യം വലിച്ചെറിയുന്നത് തടയാനുള്ള ബോധവൽക്കരണവും ക്യാമറ നിരീക്ഷണവും കർശനമാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

