കൊച്ചി ∙ സംസ്ഥാനത്തിന്റെ കായികമേഖലയ്ക്കു മുതൽക്കൂട്ടായി മഹാരാജാസ് കോളജ് മൈതാനത്തെ രാജ്യാന്തര നിലവാരത്തിലുള്ള ഹോക്കി ടർഫ് തുറന്നു. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനായി. മന്ത്രിമാരും ജനപ്രതിനിധികളും പന്തുതട്ടി ടർഫിലെ ഗോൾ നേട്ടങ്ങൾക്കു തുടക്കമിട്ടു.
ഹോക്കി ടർഫിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയ്നേജ് സംവിധാനത്തിന് 43.78 ലക്ഷം രൂപ കൂടി അനുവദിച്ചതായും പരമാവധി വേഗത്തിൽ നിർമാണം പൂർത്തിയാക്കുമെന്നു മന്ത്രി ബിന്ദു പറഞ്ഞു.
ടി.ജെ.വിനോദ് എംഎൽഎ, മേയർ എം.അനിൽകുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. കോർപറേഷൻ കൗൺസിലർ പത്മജ എസ്.മേനോൻ, സിഎസ്എംഎൽ സിഇഒ ഷാജി വി.നായർ, എംജി സർവകലാശാല സിൻഡിക്കറ്റംഗം ഡോ.
ടി.വി.സുജ, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി.എൻ.പ്രകാശ്, ഗവേണിങ് ബോഡി അംഗം ഡോ.
എം.എസ്.മുരളി, കായിക വിഭാഗം അധ്യക്ഷ റീന ജോസഫ്, എൻ.വി.വാസു, സാഗർ എന്നിവർ പ്രസംഗിച്ചു. 9.51 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ടർഫ് നിർമാണത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ഏജൻസി.
കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ പിന്തുണയിലാണു നിർമാണം. ഗ്രേറ്റ് സ്പോർട്സ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]