മരട് ∙ കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ മരട് ന്യൂക്ലിയസ് മാളിനു സമീപം വീണ്ടും വെട്ടിപ്പൊളിച്ചു. കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസ് മൂടിയത് ഉൾപ്പെടെ പൊളിച്ചു മാറ്റി.
4 ദിവസമായി ഈ നില തുടരുന്നു. മഴയത്ത് വെള്ളം ഒഴുകി പോകാൻ മാർഗം ഇല്ല.
കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ വീഴുന്നു. കുഴപ്പമില്ലാതെ കിടക്കുന്ന ടൈലുകൾ ഇളക്കി മാറ്റി ഇടുക. അത് വീണ്ടും ഇളക്കി വേറെ ടൈൽ ഇടുക.
6 മാസമായി ഈ പരിപാടി തുടരുന്നു. ന്യൂക്ലിയസ് മാളിനു സമീപത്തെ ടൈലുകൾ ഇത് മൂന്നാം പ്രാവശ്യമാണ് ഇളക്കി മാറ്റുന്നത്.
കുണ്ടന്നൂർ മുതൽ മിനി ബൈപാസ് വരെ നവീകരണത്തിന്റെ പേരിൽ നാട്ടുകാർക്ക് ദുരിതയാത്രയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]