റിസർച് അസിസ്റ്റന്റ് ഒഴിവ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രഫ. എൻ.ആർ.മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോൾസിൽ റിസർച് അസിസ്റ്റന്റ് ഒഴിവ്.
www.icrep.cusat.ac.in ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയും രേഖകളുടെ കോപ്പിയും [email protected] ൽ 2ന് മുൻപായി അയക്കണം.
80780 19688.
വനിതാ ഐടിഐയിൽ സീറ്റൊഴിവ്
കളമശേരി ∙ ഗവ.വനിതാ ഐടിഐയിലെ റഗുലർ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള സ്പോട് അഡ്മിഷൻ തുടരുന്നു. വിദ്യാർഥികൾ ഇന്ന് സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം.
94962 82057.
സർജറി ക്യാംപ് ഒന്നു മുതൽ
പെരുമ്പാവൂർ ∙ സാൻജോ ആശുപത്രിയിൽ ശസ്ത്രക്രിയ ആവശ്യമുള്ള രോഗങ്ങൾക്ക് ഇളവു ചെയ്ത് ചികിത്സ ലഭ്യമാക്കുന്ന മെഗാ സർജറി ക്യാംപ് ഒന്നു മുതൽ 10 വരെ നടക്കും. 9207777405.
കലാഭവനിൽ വിദ്യാരംഭം
കൊച്ചി ∙ കലാഭവനിൽ പൂജവയ്പ് 30ന് രാവിലെ 10നും ഒക്ടോബർ 2ന് രാവിലെ 9.30ന് പൂജയെടുപ്പും വിദ്യാരംഭ പരിപാടികളും നടക്കും. വിവിധ കലാപഠന ക്ലാസുകൾ ആരംഭിക്കുമെന്ന് കലാഭവൻ പ്രസിഡന്റ് ഫാ.
ചെറിയാൻ കുനിയന്തോടത്ത് അറിയിച്ചു. 0484-2354522.
നികുതി പിരിവ്: നാളെ ഓഫിസ് പ്രവർത്തിക്കും; അവസാന തീയതി നാളെ
കൊച്ചി ∙ കോർപറേഷൻ പരിധിയിലുള്ള കെട്ടിടങ്ങളുടെ 2025–26 വർഷത്തെ ഒന്നാം അർധവാർഷിക കെട്ടിട
നികുതി നാളെക്കൂടി അടയ്ക്കാം. പൊതു അവധി ദിവസമായ നാളെ നികുതി പിരിക്കാനായി ഓഫിസുകൾ പ്രവർത്തിക്കുമെന്നു കോർപറേഷൻ അധികൃതർ അറിയിച്ചു.
കെ സ്മാർട് മുഖേന ഓൺലൈനായും നേരിട്ട് കോർപറേഷനിലെത്തിയും നികുതി അടയ്ക്കാം. കെട്ടിടങ്ങൾ കെ സ്മാർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് www.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പാക്കണം.
ഉൾപ്പെടാത്ത കെട്ടിടങ്ങളുടെ ഉടമകൾ 30ന് അകം റവന്യു വിഭാഗവുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ പരിഹരിക്കണം. മെയിൻ ഓഫിസിലും സോണൽ ഓഫിസുകളിലും നികുതിദായകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കുമെന്നു കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
എറണാകുളം– ബെംഗളൂരു സ്പെഷൽ ട്രെയിൻ
കൊച്ചി ∙ നവരാത്രിക്കാലത്തെ തിരക്കു കണക്കിലെടുത്ത് എറണാകുളം– ബെംഗളൂരു– എറണാകുളം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് തുടങ്ങി.
എറണാകുളം ജംക്ഷനിൽ നിന്നു ബെംഗളൂരു കന്റോൺമെന്റിലേക്കുള്ള (06147) ആദ്യ സർവീസ് ഇന്നലെ വൈകിട്ട് 4.20നു പുറപ്പെട്ടു. അടുത്ത സർവീസ് ഒക്ടോബർ 5ന്.
ഇന്നും ഒക്ടോബർ ആറിനുമാണു ബെംഗളൂരുവിൽ നിന്നുള്ള സർവീസ് (06148).
തിരഞ്ഞെടുപ്പ് മാറ്റി
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യ ക്യാംപസിലും പ്രാദേശിക ക്യാംപസുകളിലും നാളെ നടത്താനിരുന്ന ക്യാംപസ് യൂണിയൻ/യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിലേക്ക് മാറ്റി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]