
കുറുപ്പംപടി ∙ ഈച്ച ശല്യത്താൽ ഉറക്കം നഷ്ടപ്പെട്ട് മേതല മുട്ടത്തു മുകൾ നിവാസികൾ. രാപ്പകൽ വ്യത്യാസമില്ലാതെ വീടുകളിലേക്ക് ഇരച്ചെത്തുന്ന ഈച്ചകൾ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ജനം.
ഈ പ്രദേശത്ത് ഒട്ടേറെ കോഴി ഫാമുകളുണ്ട്. ഫാമിൽ സമയ ബന്ധിതമായി ശുചീകരണം നടത്താത്തതാണ് ഈച്ചകൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്ലൈവുഡ് കമ്പനികളും ഈച്ച ശല്യത്തിനു കാരണമാകുന്നു. ദിവസവും 100-200 രൂപ ചെലവാക്കി ഈച്ചപ്പശ വാങ്ങി കടലാസിൽ ഒട്ടിച്ച് ഈച്ചകളെ കുരുക്കിയാണു താൽക്കാലിക രക്ഷ നേടുന്നത്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്.
ദിവസവും ഇത്രയും തുക ചെലവാക്കി ഈച്ച പ്രതിരോധം നടത്താൻ കഴിയില്ല.
ആഹാരത്തിലും മറ്റും ഈച്ചകൾ വന്നു കൂട്ടംകൂടിയിരിക്കുകയാണ്. കോഴി ഫാമിൽ നിന്ന് എത്തുന്ന ഈച്ചകളായതിനാൽ സാംക്രമിക രോഗങ്ങൾക്കു സാധ്യതയുണ്ട്. ഈച്ചകളുടെ വ്യാപനം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന ആശങ്കയിലാണു നാട്ടുകാർ അശമന്നൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. മാനദണ്ഡങ്ങൾ പാലിച്ചു ശുചീകരണം നടത്താത്ത കോഴി ഫാമുകൾ അടച്ചു പൂട്ടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]