
കാക്കനാട്∙ ഇൻഫോപാർക്ക്–കലൂർ മെട്രോ റെയിലിന്റെ തൂണുകളും അതിനു മുകളിലെ പിയർ ക്യാപ്പുകളും അതിവേഗത്തിൽ ഉയർന്നു തുടങ്ങിയതോടെ ഐടി നഗരത്തിന്റെ മെട്രോ പ്രതീക്ഷകൾക്കും വേഗം കൂടി. ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ കിൻഫ്രയ്ക്കും രാജഗിരിക്കും മധ്യേ നിർമാണം പൂർത്തിയായ തൂണുകളിലാണ് പിയർ ക്യാപ് സ്ഥാപിച്ചു തുടങ്ങിയത്. ആദ്യ പിയർ ക്യാപ് സ്ഥാപിക്കൽ ഇന്നലെ പുലർച്ചെയോടെ പൂർത്തിയായി.
അർധരാത്രിക്കു ശേഷം ഗതാഗതം നിരോധിച്ചാണ് 80 ടൺ ഭാരമുള്ള പിയർ ക്യാപ് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി തൂണിനു മുകളിലെത്തിച്ചത്. 3 തൂണുകളിൽ കൂടി ഒരാഴ്ചയ്ക്കകം പിയർ ക്യാപ്പുകൾ സ്ഥാപിക്കും.
പണി പൂർത്തിയായ തൂണുകളിൽ സ്ഥാപിക്കാനുള്ള പിയർ ക്യാപ്പുകളുടെ നിർമാണം കളമശേരിയിലെ കാസ്റ്റിങ് യാഡിൽ പുരോഗമിക്കുകയാണ്.
ആലിൻചുവട്, വാഴക്കാല, പ്രത്യേക സാമ്പത്തിക മേഖല പ്രദേശങ്ങളിലായി 22 തൂണുകളുടെ നിർമാണം പൂർത്തിയായി. മുഴുവൻ തൂണുകളുടെയും നിർമാണം പൂർത്തിയാകുന്നതോടെ റോഡിലെ ബാരിക്കേഡുകൾ കുറെക്കൂടി ഉള്ളിലേക്ക് നീങ്ങുമെന്നതിനാൽ കാക്കനാട് റൂട്ടിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
8 മെട്രോ സ്റ്റേഷനുകളുടെ നിർമാണവും തുടങ്ങി. ചെമ്പുമുക്കിലെ മെട്രോ സ്റ്റേഷന്റെ സ്ഥലമെടുപ്പാണ് ശേഷിക്കുന്നത്.
ഇതും ഉടൻ ഏറ്റെടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]