
കുമ്പളം ∙ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം കാത്തുകിടക്കുന്നത്. ടോൾ പ്ലാസയ്ക്ക് അപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല.
തൃശൂർ ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകണമെന്ന നിർദേശം ഉണ്ടെങ്കിലും അറിയാതെ വരുന്ന വാഹനങ്ങളാണ് കൂടുതലും.
അങ്കമാലി, ആലുവ, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂർ തുടങ്ങിയ ജംക്ഷനുകളിൽ ഇതനുസരിച്ചുള്ള സൂചനകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടും വിധം ഇല്ലാത്തതാണ് വാഹനങ്ങൾക്കു വിനയാകുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ദിവസങ്ങളോളം ഓടിയെത്തുന്ന വാഹനങ്ങളാണ് കുമ്പളത്ത് കാത്തുകിടക്കേണ്ടി വരുന്നത്. റോഡിന് ഇരുവശത്തുമായി കിലോമീറ്ററുകൾ നീണ്ട് മാടവന വരെ എത്തുന്നു.
കാൽനട യാത്ര പോലും പറ്റാത്ത വിധമാണ് പലപ്പോഴും വാഹനങ്ങളെന്ന് നാട്ടുകാർ പറയുന്നു. തിരക്ക് കുറയുന്നത് അനുസരിച്ച് ഓരോന്നായി കയറ്റി വിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]