
അധ്യാപക ഒഴിവ്
മരട് ∙ മരട് മാങ്കായിൽ ഗവ. വിഎച്ച്എസ്എസ്, ഇഡി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 10ന്. കൊച്ചി∙ എറണാകുളം സെന്റ് തെരേസാസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ആറു മാസത്തെ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് രാവിലെ 9.30ന്. 9946875229.
പറവൂർ ∙ പുതിയകാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.
ഫോർട്ട്കൊച്ചി∙ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
പിറവം ∙മണീട് ഗവ. എച്ച്എസ്, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
ബിആർസിയിൽ
എളങ്കുന്നപ്പുഴ∙ പഞ്ചായത്തിനു കീഴിലുള്ള മഹാത്മ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ബിആർസി അധ്യാപക ഒഴിവ്.
സ്പെഷൽ എജ്യൂക്കേഷനിൽ ഡിപ്ലോമയും ഒരുവർഷ പ്രവൃത്തി പരിചയമുള്ളവരാകണം. അപേക്ഷ ഓഗസ്റ്റ് 4നകം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് എത്തിക്കണം.
0484- 249 2363
ഗവ. ഐടിഐയിൽ സീറ്റ് ഒഴിവ്
പെരുമ്പാവൂർ ∙ വേങ്ങൂർ ഗവ.
ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പരിശീലനത്തിനായി പെൺകുട്ടികൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റ് ഒഴിവുണ്ട്. ഇതുവരെയും ഐടിഐ പ്രവേശനത്തിന് അപേക്ഷ നൽകാത്ത എസ്എസ്എൽസിയോ അതിനു മുകളിലോ യോഗ്യതയുള്ള പെൺകുട്ടികൾക്ക് ഇന്നു മുതൽ ഓഗസ്റ്റ് ഒന്നു വരെ നേരിട്ട് അപേക്ഷ നൽകാം. 0484- 2967947.
സ്പോട് അഡ്മിഷൻ
കോതമംഗലം∙ ചേലാട് ഗവ.
പോളിടെക്നിക്കിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് 30ന് 9 മുതൽ 10.30 വരെ സ്പോട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം.
സീറ്റൊഴിവ്
പിറവം∙മണീട് ഗവ.ഐടിഐയിൽ സർവേയർ ട്രേഡിൽ സീറ്റൊഴിവ്.
താൽപര്യമുള്ളവർ ഓഫിസിൽ എത്തണം. 0485–2267983.
ജലവിതരണം താൽക്കാലികമായി നിർത്തി
ആലങ്ങാട് ∙ മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്ന് ആലങ്ങാട് പഞ്ചായത്തിലേക്കു 3 ദിവസം ഇടവിട്ടു ജലവിതരണം നടത്തുന്ന ഡിസ്ട്രിബ്യൂഷൻ പൈപ്പ് കൊങ്ങോർപ്പിള്ളിയിൽ പൊട്ടിയതിനാൽ ജലവിതരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
അറ്റകുറ്റപ്പണിക്കു ശേഷമായിരിക്കും ജലവിതരണം പുനഃസ്ഥാപിക്കുകയെന്നു ജല അതോറിറ്റി അസി.എൻജിനീയർ അറിയിച്ചു.
പ്ലസ്ടു സേ പരീക്ഷ വിജയിച്ചവർക്ക് സർവകലാശാല പ്രവേശനം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിവിധ 4 വർഷ ബിരുദ പ്രോഗ്രാമുകളിലും ബിഎഫ്എ പ്രോഗ്രാമുകളിലും പ്രവേശനത്തിന് പ്ലസ്ടു സേ പരീക്ഷ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട
ഫീസ് അടച്ച് അപേക്ഷ നൽകാം. അപേക്ഷകർ 31നു മുൻപ് അതത് പ്രാദേശിക ക്യാംപസ് ഡയറക്ടർമാരെയും മുഖ്യ ക്യാംപസിലെ വകുപ്പ് മേധാവികളെയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി സമീപിക്കണം.
www.ssus.ac.in
കോഴ്സുകളിൽ സീറ്റ് ഒഴിവ്
തൃപ്പൂണിത്തുറ ∙ ചിന്മയ കോളജിൽ ബികോം, ബിഎ ഇംഗ്ലിഷ്, ബിബിഎ, ബിസിഎ, എംകോം കോഴ്സുകളിൽ സീറ്റൊഴിവ്. 9846812495.
പ്രവേശനം തുടങ്ങി
തൃപ്പൂണിത്തുറ ∙ എൻഎസ്എസ് കോളജിൽ ബി.കോം (ടാക്സേഷൻ ), ബി.
കോം (കോഓപ്പറേഷൻ) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം.
9846007625
അപേക്ഷ ക്ഷണിച്ചു
തിരുവാങ്കുളം∙ കൃഷി ഭവനിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 2.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]