
പെരുമ്പാവൂർ ∙ മുനിസിപ്പൽ ലൈബ്രറി റോഡ് നിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. നഗരസഭ വാർഡ് 22 ലെ ലൈബ്രറി റോഡിലെ കുഴപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രം മുതൽ സീമാസ് ജംക്ഷൻ വരെ ടൈൽ വിരിച്ചതിലാണു ക്രമക്കേട്. ക്ഷേത്രം , സർക്കാർ ഹോമിയോ ആശുപത്രി, മുനിസിപ്പൽ ലൈബ്രറി എന്നിവിടങ്ങളിലേക്ക് ദിവസവും ഒട്ടേറെ പേര് വന്നു പോകുന്നതാണ്. എംസി റോഡിൽ നിന്നു എഎം.
റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ ഭാഗമാണ്.
റോഡിന്റെ പല ഭാഗവും കുഴിയാണ്. ക്ഷേത്രത്തിനു മുൻപിൽ കുഴി രൂപപ്പെട്ടിട്ട് ദിവസങ്ങളായി.
റോഡ് നിർമാണത്തിലെ പിഴവുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും വെൽഫെയർ പാർട്ടി ലൈബ്രറി വാർഡ് യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് റഷീദ് പാറപ്പുറം, സെക്രട്ടറി പി.എ.ഷിനാസ് , വൈസ് പ്രസിഡന്റ് പി.എസ്.
ബുഷ്റ, ടി.എം. മുഹമ്മദ് കുഞ്ഞ്, കെ.പി.ഷമീർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]