
പറവൂർ ∙ മാഞ്ഞാലി പാലത്തിനു സമീപം പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ പുഴയിലെ ജലനിരപ്പിനെക്കാൾ താഴ്ന്ന പ്രദേശത്തെ പറമ്പ് വൻ തോതിൽ കുഴിച്ചു ദേശീയപാത നിർമാണത്തിനായി മണ്ണെടുക്കുന്നതിന് വില്ലേജ് അധികൃതർ സ്റ്റോപ് മെമോ നൽകി. പുഴയിൽ നിന്നു കേവലം 5 മീറ്റർ മാത്രം മാറി മണ്ണുമാന്തി ഉപയോഗിച്ചു മണ്ണെടുക്കുന്നതിനെതിരെ പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി. സിപിഎം പ്രവർത്തകർ മണ്ണെടുപ്പ് തടഞ്ഞിരുന്നു.
മണ്ണെടുക്കാൻ പഞ്ചായത്തിന്റെ അനുമതി തേടിയിട്ടില്ലെന്നു വാർഡ് അംഗം സുമീല ശിവൻ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ചെയ്തു.
ചാലക്കുടിയാറിന്റെയും പെരിയാറിന്റെയും സംഗമ സ്ഥലത്തുള്ള തേലത്തുരുത്ത് 2018 പ്രളയത്തിൽ വലിയ നാശനഷ്ടമുണ്ടായ പ്രദേശമാണ്. പുഴയിൽ ചെറിയ തോതിൽ വെള്ളം ഉയർന്നാൽ തന്നെ ദുരിതാശ്വാസ ക്യാംപ് തുറക്കേണ്ടി വരുന്ന സ്ഥലത്തെ മണ്ണെടുപ്പ് ഇനി തുടരരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]