പറവൂർ ∙ കുണ്ടും കുഴിയുമായി ഗതാഗതം ദുഷ്കരമായ ദേശീയപാതയിലെ മുനമ്പം കവലയിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ പി.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. തുടർച്ചയായി പെയ്യുന്ന മഴ അറ്റകുറ്റപ്പണികൾ തുടങ്ങാൻ തടസ്സമായെന്നും 2 ദിവസം മഴ മാറി നിൽക്കുന്ന സ്ഥിതി ഉണ്ടായാൽ അറ്റകുറ്റപ്പണികൾ നടത്തി റോഡ് ടാർ ചെയ്യുമെന്നും പ്രോജക്ട് ഡയറക്ടർ പറഞ്ഞു. പറവൂർ പാലം മുതൽ മൂത്തകുന്നം വരെയുള്ള റോഡ് തകർന്നിട്ടു നാളേറെയായി.
മഴക്കാലം എത്തിയതോടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ അപകടം പതിവാണ്.
കഴിഞ്ഞ ദിവസം സ്കൂട്ടർ കുഴിയിൽ ചാടി മറിഞ്ഞിരുന്നു. യാത്രക്കാരായ പ്രായമായ ദമ്പതികൾ ഭാഗ്യത്തിനാണു പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സർവീസ് നടത്താൻ കഴിയാതായതോടെ പറവൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളും കുറച്ചു ദിവസം മുൻപു മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യവുമായി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രോജക്ട് ഡയറക്ടറെ കണ്ടു ചർച്ച നടത്തിയതിനെത്തുടർന്നായിരുന്നു സന്ദർശനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]