
എസ്പിഎസ്എസ് വർക്ഷോപ് സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ലൈബ്രറിയുമായി ചേർന്ന് കൊച്ചി സർവകലാശാലയിൽ വച്ച് എസ്പിഎസ്എസ് വർക്ഷോപ് സംഘടിപ്പിച്ചു. കൊച്ചി സർവകലാശാല ലൈബ്രേറിയൻ ഡോ. സി.വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖല പ്രസിഡന്റ് പി.ജെ.മാനുവല്‍ അധ്യക്ഷത വഹിച്ചു. ത്രയ്വ് എജ്യൂക്കേഷൻ ആൻഡ് റിസർച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. പ്രശാന്ത് കുമാർ നയിച്ച ക്ലാസിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി മുപ്പതോളം പേർ പങ്കെടുത്തു.