ക്യൂരിയസ്, ആബീസ് ക്രിയേറ്റീവ് അവാര്‍ഡ്സ്: വിജയഗാഥ ആവര്‍ത്തിച്ച് മൈത്രി അഡ്വര്‍ടൈസിങ്
കൊച്ചി∙ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത പരസ്യ അവാര്ഡുകളായ ക്യൂരിയസ്, ആബീസ് അവാര്‍ഡ് വേദികളില്‍ വീണ്ടും മൈത്രിയുടെ തേരോട്ടം. നിരവധി അംഗീകാരങ്ങള്‍ നേടി അവാര്‍ഡ് നിശകളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട
പേരുകളിലൊന്നായി മൈത്രി. കഴിഞ്ഞ വര്‍ഷം ആബീസില് ഗ്രാന്‍ഡ് പ്രിക്സ് പുരസ്കാരം നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ഏജന്‍സിയായി മൈത്രി മാറിയിരുന്നു. ‘ക്രിയേറ്റീവിറ്റി ആഴത്തില്‍ വേരുറപ്പിച്ച നാടാണ് കേരളം.
തുടക്കം മുതല്‍ ഞങ്ങള്‍ അതില്‍ ഉറച്ചുവിശ്വസിച്ചു. നിങ്ങളുടെ വര്‍ക്കുകളിലേക്ക് ലോകം തിരിഞ്ഞുനോക്കാന്‍ കേരളം വിട്ടുപോകേണ്ട
കാര്യമില്ലെന്ന് ആവര്‍ത്തിച്ചുള്ള ഈ വിജയങ്ങള്‍ അടിവരയിട്ടുറപ്പിക്കുകയാണ്.’ – മൈത്രിയുടെ ക്രിയേറ്റീവ് ഹെഡ് ആർ. വേണുഗോപാൽ പറഞ്ഞു. ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യയ്ക്ക് (BGMI) വേണ്ടി മൈത്രി ഒരുക്കിയ രസകരവും വ്യത്യസ്തവുമായ ക്യാംപയിനുകളാണ് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയത്.
സ്കാം ആഡുകള്ക്കെതിരെ ഒരുക്കിയ ‘BGMI സ്കാം ആഡ്’ മൂന്ന് ക്യൂരിയസ് ബ്ലൂ എലിഫന്റ് അവാര്‍ഡുകളും ആബീസില് രണ്ട് സില്‍വര്‍ അവാര്‍ഡുകളും നേടി. വന്‍ ബജറ്റിലൊരുക്കിയ നാഷണല്‍ ഏജന്‍സികളുടെ ക്യാംപയിനുകളുമായി മത്സരിച്ച് മൈത്രി നേടിയ സ്ഥിരതയാര്‍ന്ന വിജയങ്ങള്‍ വ്യക്തമാക്കുന്ന ഒരു കാര്യം – ‘ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍’!
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

