പിഴല ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മൂലമ്പിള്ളി- പിഴല പാലത്തിൽ വെളിച്ചമെത്തി. കണ്ടെയ്നർ റോഡിൽ നിന്നു പിഴല ദ്വീപിലേക്കു നിർമിച്ചിട്ടുള്ള 350 മീറ്റർ പാലത്തിലും കണക്ടിവിറ്റി റോഡിലുമാണു വഴിവിളക്കുകൾ സ്ഥാപിച്ചത്.
ഏഴു വർഷങ്ങൾക്കു മുൻപ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നില്ല. രാത്രി സമയങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും പാലത്തിൽ വ്യാപകമായി നടക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രികർ രാത്രി ഭയന്നാണു പാലത്തിലൂടെ കടന്നു പോയിരുന്നത്. ബിഒടി മാതൃകയിലാണു പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.ആന്റണി പറഞ്ഞു.
ഹൈബി ഇൗഡൻ എംപിയുടെയും ഗിഫ്റ്റ് പബ്ലിസിറ്റിയുടെയും സഹായത്തോടെയാണു പദ്ധതി പൂർത്തിയാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

