ആലങ്ങാട് ∙ കോട്ടുവള്ളി മേഖലയിൽ വീണ്ടും മോഷ്ടാക്കളുടെ ശല്യം കൂടുന്നു. കഴിഞ്ഞദിവസം രാത്രി ചെറിയപ്പിള്ളി വളവിനു സമീപത്തെ പച്ചക്കറിക്കടയിൽ മോഷണം നടന്നു.
തേങ്ങ, അച്ചാറുകൾ, പച്ചക്കറി എന്നിവയാണ് മോഷണം പോയിരിക്കുന്നത്. 2 യുവാക്കൾ കടയുടെ അകത്തു മോഷണം നടത്തുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പുറത്തും 2 പേർ ചുറ്റിത്തിരിയുന്നതു സമീപത്തെ ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്.
കോട്ടുവള്ളി മേഖല കേന്ദ്രീകരിച്ചു സ്ഥിരമായി സൈക്കിളും ഇരുചക്ര വാഹനങ്ങളും എന്നിവ മോഷണം പോകുന്നതു പതിവാണ്. അതിനു പിന്നാലെയാണ് ഇപ്പോൾ കടകളിൽ കയറി സാധനങ്ങൾ മോഷ്ടിക്കുന്നത്.
കൂടാതെ ആളൊഴിഞ്ഞ വീടുകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും പാലങ്ങളുടെ മുകളിലും സന്ധ്യ മയങ്ങിയാൽ ലഹരിസംഘങ്ങളുടെ ശല്യം കൂടി വരുന്നതായി പരാതിയുണ്ട്. മോഷ്ടാക്കളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
5 MINUTES AGO 9 MINUTES AGO 35 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

