നെടുമ്പാശേരി ∙ തായ്ലൻഡിൽ നിന്നെത്തിയ 2 യാത്രക്കാരിൽ നിന്ന് 4.3 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. പാളികളാക്കി കടത്താൻ ശ്രമിച്ച 4.3 കിലോഗ്രാം കഞ്ചാവ് ആണ് ഇവരുടെ ബാഗുകളിൽ ഉണ്ടായിരുന്നത്.
ഇന്നലെ തായ് എയർ ഏഷ്യ വിമാനത്തിൽ ഫുക്കറ്റിൽ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശികളായ ഷാനവാസ് മീത്തൽ പീടികയിൽ, മൂസംകുട്ടി അബ്ദുൽ നാസർ എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരെയും പിടി കൂടി ബാഗുകൾ പരിശോധിച്ച് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഇരുവരുടെയും സ്യൂട്ട്കേസുകളുടെ അടിയിൽ പ്രത്യേക അറകളുണ്ടാക്കി അതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കനം കുറഞ്ഞ പാളികളാക്കി മാറ്റി എക്സ്റേയിൽ പിടിക്കപ്പെടാതിരിക്കാൻ പ്രത്യേക കവറുകൾ ഉപയോഗിച്ച് പൊതിഞ്ഞാണ് ഒളിപ്പിച്ചിരുന്നത്.
ഇരുവരുടെയും പെട്ടികളിൽ നിന്ന് ഇത്തരത്തിലുള്ള 4 പാളികൾ വീതമാണ് ലഭിച്ചത്. പിടിയിലായവർ ലഹരി കടത്തു സംഘത്തിലെ കണ്ണികളാണെന്ന് കരുതുന്നു.
പുറത്ത് കാത്തു നിൽക്കുന്നവരെ കഞ്ചാവ് ഏൽപിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. അവരുടെ ഫോട്ടോകളും ഫോണിൽ അയച്ചു നൽകിയിരുന്നു.
എന്നാൽ കാത്തുനിന്നവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
കഞ്ചാവു കടത്തുകാർ പിടിയിലായതറിഞ്ഞ് മുങ്ങിയതാകാമെന്നു കരുതുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആർക്കു വേണ്ടിയാണ് കഞ്ചാവ് കടത്തിയത് എന്നതടക്കമുള്ള പരിശോധനകൾ കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

