കാക്കനാട്∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.ജി. രാധാകൃഷ്ണൻ (കോൺഗ്രസ്) വിജയിച്ചത് എതിരില്ലാതെ.
വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സിന്റ ജേക്കബും വിജയിച്ചു. സിന്റയ്ക്ക് 25 വോട്ടും എതിർ സ്ഥാനാർഥി എൻ.ജി.
മേരി വിൻസന്റിനു 3 വോട്ടും ലഭിച്ചു. കലക്ടർ ജി. പ്രിയങ്കയായിരുന്നു വരണാധികാരി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾ പങ്കെടുത്തില്ല. പ്രസിഡന്റ് പദവി പട്ടികജാതി സംവരണമായതിനാൽ ആ വിഭാഗത്തിൽനിന്നു മത്സരിക്കാനുള്ള അംഗം ഇല്ലാത്തതിനാലാണ് എൽഡിഎഫ് യോഗത്തിൽ നിന്നു വിട്ടുനിന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്കു കെ.ജി. രാധാകൃഷ്ണന്റെ പേരു ജിന്റോ ജോൺ നിർദേശിച്ചു.
ഒ.എസ്. സോന പിന്തുണച്ചു.
മറ്റാരും മത്സരിക്കാത്തതിനാൽ രാധാകൃഷ്ണൻ വിജയിച്ചതായി കലക്ടർ പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിന്റ ജേക്കബിന്റെ പേര് അൽഫോൻസ ഡേവിഡ് നിർദേശിച്ചു. ഷൈജോ പറമ്പി പിന്താങ്ങി.
എൽഡിഎഫിൽ നിന്നു എൻ.ജി. മേരി വിൻസന്റിന്റെ പേര് ജൂബിൾ ജോർജ് നിർദേശിച്ചു.
കെ.എസ്. നിബിൻ പിന്താങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ രാധാകൃഷ്ണനു കലക്ടർ സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് സിന്റ ജേക്കബിനെ പ്രസിഡന്റ് രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു.
രാധാകൃഷ്ണൻ പാമ്പാക്കുട ഡിവിഷനെയും സിന്റ ആലങ്ങാട് ഡിവിഷനെയുമാണു പ്രതിനിധീകരിക്കുന്നത്.
അനുമോദന യോഗത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറി ബി.എ.
അബ്ദുൽ മുത്തലിബ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, തൃക്കാക്കര നഗരസഭാധ്യക്ഷൻ റാഷിദ് ഉള്ളംപിള്ളി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ആശാ സനിൽ, ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ, ഡിസിസി സെക്രട്ടറി സേവ്യർ തായങ്കേരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

